Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിരമിച്ചെങ്കിലും വിശ്രമിക്കാൻ സമയമായില്ല.. കൊറോണയെ തളച്ചിട്ട് ഇനി വിശ്രമമുള്ളൂ! മാർച്ച് 31ന് സർക്കാർ സർവീസിൽ നിന്നും വിരമിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോഴും കോവിഡ് 19 വൈറസിനെ പിടിച്ചുകെട്ടാനുള്ള പോരാട്ടത്തിൽ; വിരമിച്ചവർ ജൂൺ 30 വരെ സർവീസിൽ തുടരുന്നത് അഡ്ഹോക്ക് വ്യവസ്ഥയിൽ; മൂവായിരത്തോളം വരുന്ന ജീവനക്കാരുടെ ആത്മർത്ഥ സേവനത്തിന് കൈയടിക്കണം

വിരമിച്ചെങ്കിലും വിശ്രമിക്കാൻ സമയമായില്ല.. കൊറോണയെ തളച്ചിട്ട് ഇനി വിശ്രമമുള്ളൂ! മാർച്ച് 31ന് സർക്കാർ സർവീസിൽ നിന്നും വിരമിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോഴും കോവിഡ് 19 വൈറസിനെ പിടിച്ചുകെട്ടാനുള്ള പോരാട്ടത്തിൽ; വിരമിച്ചവർ ജൂൺ 30 വരെ സർവീസിൽ തുടരുന്നത് അഡ്ഹോക്ക് വ്യവസ്ഥയിൽ; മൂവായിരത്തോളം വരുന്ന ജീവനക്കാരുടെ ആത്മർത്ഥ സേവനത്തിന് കൈയടിക്കണം

സ്വന്തം ലേഖകൻ

കൊച്ചി: ലോകം മുഴുവൻ കോവിഡിന് എതിരായ പോരാട്ടത്തിൽ മുഴുകുമ്പോൾ അതിനെതിരെ ശക്തിയുക്തമായ പോരാട്ടമാണ് കേരളത്തിൽ നടക്കുന്നത്. ഇതിൽ മുഖ്യ പങ്കുവഹിക്കുന്നവരുടെ കൂട്ടത്തിലാണ് കേരളത്തിലെ ആരോഗ്യ വകുപ്പ് ജീവനക്കാർ. കോവിഡ് ബാധിതരുടെ എണ്ണം മുന്നൂറിന് അടുത്തായിട്ടും ഇവിടെ രണ്ട് മരണം മാത്രമേ സംഭവിച്ചിട്ടുള്ളൂ. ഇതിന് കാരണം ഇവിടുത്തെ ആരോഗ്യ പ്രവർത്തകരുടെ മികവാണ്. വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് കേരളത്തിലെ ആരോഗ്യ പ്രവർത്തകർ. ഇപ്പോൾ ഔദ്യോഗികമായി വിരമിച്ചെങ്കിലും ചുമതലകളൊന്നും കൈമാറാതെ ഇപ്പോഴും കർമനിരതരായി തുടരുകയാണ് ഇവരിൽ ചിലർ.

കോവിഡ്-19 വൈറസിനെ പിടിച്ചുകെട്ടിയിട്ടേ അവർ തങ്ങളുടെ കർമപഥത്തിൽനിന്ന് പിന്മാറൂ എന്ന നിലപാടിലാണ്. മാർച്ച് 31-ന് വിരമിച്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് കൊറോണയെ ചെറുക്കാനായി ഇപ്പോഴും സർവീസിൽ തുടരുന്നത്. മാർച്ച് 31-ന് വിരമിച്ച ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ സേവനം ജൂൺ 30 വരെ അഡ്ഹോക്ക് വ്യവസ്ഥയിൽ തുടരുകയാണിപ്പോൾ. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളായ ജീവനക്കാർ ഒറ്റയടിക്ക് വിരമിക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മനസ്സിലാക്കിയായിരുന്നു ഇവരുടെ സേവനം തുടരാൻ സർക്കാർ തീരുമാനം എടുത്തത്.

മൂവായിരത്തോളം ജീവനക്കാർ മൂന്ന് മാസത്തിനുള്ളിൽ ആരോഗ്യവകുപ്പിൽനിന്ന് വിരമിക്കുന്നതുകൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്ന നിലയിലായിരുന്നു. എന്നാൽ, ഇക്കൂട്ടർ ഈ പോരാട്ടത്തിൽ ഇപ്പോഴും തുടരുകയാണ്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ ജീവനക്കാരുടെ സേവനമാണ് തുടരാൻ തീരുമാനിച്ചത്. മാർച്ച് 31-നു വിരമിച്ച ജീവനക്കാരുടെ സേവനമാണ് തുടരുന്നത്. മാർച്ചിൽ ആരോഗ്യ വകുപ്പിൽനിന്ന് താരതമ്യേന കുറച്ച് ജീവനക്കാരേ വിരമിച്ചുള്ളു. ഏപ്രിൽ, മെയ്‌ മാസങ്ങളിലാണ് കൂടുതൽ ജീവനക്കാർ വിരമിക്കുന്നത്. അവരുടെ സേവനം തുടരണമെങ്കിൽ അതിനും പ്രത്യേകം ഉത്തരവ് വേണ്ടിവരും.

ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ഹെൽത്ത് ഇൻസ്‌പെക്ടർ, ഹെൽത്ത് സൂപ്പർവൈസർ, ടെക്നിക്കൽ അസിസ്റ്റന്റ്, മാസ് മീഡിയ ഓഫീസർ, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, നഴ്സ്, നഴ്സിങ് സൂപ്രണ്ട്, നഴ്സിങ് ഓഫീസർ തുടങ്ങിയവരുടെ സേവനമാണ് തുടരാൻ തീരുമാനിച്ചത്. അതത് തസ്തികയിൽ തന്നെയാണ് ഓരോരുത്തരുടെയും സേവനം തുടരുന്നത്. ശമ്പളത്തിലും കുറവുണ്ടാകില്ല. പക്ഷേ, അഡ്‌ഹോക്ക് വ്യവസ്ഥയിൽ സർവീസ് തുടരുന്നത് പ്രതീക്ഷിക്കുന്ന ഗുണം ഉണ്ടാക്കില്ലെന്നും ജീവനക്കാർ പറയുന്നുണ്ട്.

സൂപ്പർവൈസറി തസ്തികയിൽ ജോലിചെയ്യുന്നവരുടെ കാര്യത്തിലാണിത്. വിരമിച്ച മേലുദ്യോഗസ്ഥൻ പറയുന്നത് കീഴുദ്യോഗസ്ഥർ അനുസരിക്കില്ലെന്നതാണ് പ്രശ്‌നമായി പറയുന്നത്. അഡ്ഹോക്ക് വ്യവസ്ഥയിൽ ജീവനക്കാരെ തുടരാൻ അനുവദിക്കുന്നതിനു പകരം മൂന്നുമാസം കൂടി സർവീസ് നീട്ടുന്ന നടപടിയായിരുന്നു ഉണ്ടാകേണ്ടിയിരുന്നതെന്നാണ് വിരമിച്ച ജീവനക്കാർ പറയുന്നത്. ഫീൽഡ് ജീവനക്കാരുടെ കാര്യത്തിൽ ഇത് അത്ര പ്രശ്‌നമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP