Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് കാലത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് മാതൃക വിവാഹം; നാടാകെ കൂട്ടാതെ നാലുപേർ മാത്രമായി നിക്കാഹ്; ലോക്ക് ഡൗൺ ദിനത്തിൽ മാതൃകയായി സബീലിന്റെയും ശബാനയുടേയും വിവാഹം; കൈയടിച്ച് സോഷ്യൽ മീഡിയയും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കോവിഡ് കാലത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് മാതൃക വിവാഹം. ആലപ്പുഴ വണ്ടാനം വാണിയംപറമ്പ് ഇബ്രാഹിംകുട്ടിയുടെയും ലൈല ബീവിയുടെയും മകൾ ശബാനയുടെയും കായംകുളം മുക്കവല മോനി ഭവനിൽ സലിംരാജിന്റെയും ബുഷ്‌റയുടെയും മകൻ സബീലിന്റെയും വിവാഹമാണ് നാലുപേർ മാത്രം പങ്കെടുത്ത നിക്കാഹിലൂടെ പൂർത്തീകരിച്ചത്.

വിദേശത്തായിരുന്ന സബീലിന്റെ കുടുംബം വിവാഹ ഒരുക്കങ്ങൾക്കായി നേരത്തേ നാട്ടിലെത്തിയിരുന്നു. ജോലിയാവശ്യാർഥം ഏപ്രിലിൽ വിദേശത്തേക്ക് തിരികെ പോകേണ്ടതിനാൽ ഒമ്പത് മാസം മുമ്പ് നിശ്ചയിച്ച വിവാഹം നീട്ടിവെക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. സബീലും അനുജൻ സജീറും കായംകുളം പള്ളിമഹലിന്റെ വിവാഹ രജിസ്റ്ററുമായി കാറിൽ പെൺകുട്ടിയുടെ പിതാവിന്റെ കുടുംബവീടായ കഞ്ഞിപ്പാടത്ത് എത്തി. ശബാനയുടെ പിതാവ് ഇബ്രാഹിംകുട്ടിയും മഹല്ല് ഭാരവാഹിയും അടക്കം വിവാഹത്തിന് ആകെ നാലുപേർ. ശബാനയുടെ ഉമ്മ ലൈല പോലും വിവാഹസ്ഥലത്തേക്ക് വന്നില്ല.

നിക്കാഹിനുശേഷം വധുവിനെയും കൂട്ടി സബീൽ കായംകുളത്തെ വീട്ടിലേക്ക്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സമൂഹ മാധ്യമങ്ങൾ വഴി ഇരുവർക്കും മംഗളാശംസ നേർന്നു. സിവിൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കി നിൽക്കുകയാണ് ശബാന. ദുബൈയിലാണ് സബീൽ ജോലി നോക്കുന്നത്. കോവിഡ് നിയന്ത്രണം മാറിക്കഴിഞ്ഞ് ക്ഷണിച്ചവർക്കെല്ലാം വിവാഹ സൽക്കാരം ഒരുക്കുമെന്ന് ഇബ്രാഹിംകുട്ടിയും സലിംരാജും അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP