Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് 19 പകർച്ചവ്യാധിയെ കേരളം നേരിടുന്നത് ഒറ്റക്കെട്ടായി: ഉദ്യമത്തിൽ തങ്ങളാൽ കഴിയും വിധം പങ്കുചേർന്ന് ജയിൽ അന്തേവാസികളും; സംസ്ഥാനത്തെ ജയിലുകളിലെ തയ്യൽ യൂണിറ്റുകളിൽ നിർമ്മിച്ച ആദ്യ യൂണിറ്റ് മാസ്‌കുകൾ എത്തി; ആദ്യ യൂണിറ്റ് ആരോഗ്യ വകുപ്പ് അധികൃതർക്ക് കൈമാറി; മാസ്‌കുകൾ ആളുകളിലെത്തിക്കുമെന്ന പ്രഖ്യാപനം ചുരുങ്ങിയ ദിവസം കൊണ്ട് നടപ്പിലാക്കി സർക്കാർ

കോവിഡ് 19 പകർച്ചവ്യാധിയെ കേരളം നേരിടുന്നത് ഒറ്റക്കെട്ടായി: ഉദ്യമത്തിൽ തങ്ങളാൽ കഴിയും വിധം പങ്കുചേർന്ന് ജയിൽ അന്തേവാസികളും; സംസ്ഥാനത്തെ ജയിലുകളിലെ തയ്യൽ യൂണിറ്റുകളിൽ നിർമ്മിച്ച ആദ്യ യൂണിറ്റ് മാസ്‌കുകൾ എത്തി; ആദ്യ യൂണിറ്റ് ആരോഗ്യ വകുപ്പ് അധികൃതർക്ക് കൈമാറി;  മാസ്‌കുകൾ ആളുകളിലെത്തിക്കുമെന്ന പ്രഖ്യാപനം ചുരുങ്ങിയ ദിവസം കൊണ്ട് നടപ്പിലാക്കി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം സംസ്ഥാനത്തെ മാസ്‌ക് ക്ഷാമം പരിഹരിക്കുന്നതിനായി ജയിലുകളിൽ നിർമ്മിക്കുന്ന മാസ്‌കുകൾ ആളുകളിലെത്തിക്കുമെന്ന പ്രഖ്യാപനം ചുരുങ്ങിയ ദിവസംകൊണ്ട് നടപ്പിലാക്കി സർക്കാർ. കൊറോണ പശ്ചാത്തലത്തിൽ മാസ്‌കുകളുടെ ക്ഷാമം പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ ജയിലുകളിലെ തയ്യൽ യൂണിറ്റുകളിൽ നിർമ്മിച്ച ആദ്യ യൂണിറ്റ് മാസ്‌കുകളാണ് ആരോഗ്യ വകുപ്പ് അധികൃതർക്ക് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.

കണ്ണൂർ, വിയ്യൂർ, തിരുവനന്തപുരം സെൻട്രൽ ജയിലുകളിലാണ് അടിയന്തര നിർമ്മാണം ആരംഭിച്ചത്. മെഡിക്കൽ ഷോപ്പുകളിൽ അമിത വില ഈടാക്കുന്ന സാഹചര്യവും, ക്ഷാമവും പരിഹരിക്കാൻ ജയിലുകളിൽ നിർമ്മിക്കുന്ന മാസ്‌കുകൾകൊണ്ട് സാധിക്കും. വരും ദിവസങ്ങളിൽ കൂടുതൽ മാസ്‌കുകൾ നിർമ്മിച്ച് ആരോഗ്യവകുപ്പിന് കൈമാറും. അതേസമയം. കൊറോണ ഭീതിയിൽ സാനിറ്റൈസറിന്റെ ഡിമാന്റ് വർധിച്ചതോടെ സർക്കാർ ഇടപെടൽ നടത്തിയിരുന്നു.

ഇത് ആവശ്യക്കാർക്ക് ലഭിക്കുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിൽ കുറഞ്ഞ വിലയിൽ സാനിറ്റൈസർ ലഭ്യമാക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാന സർക്കാരിന് കീഴിലുള്ള കെഎസ്ഡിപി ഒരു ലക്ഷം കുപ്പി ഹാൻഡ് സാനിറ്റൈസർ തയ്യാറാക്കുമെന്ന് മന്ത്രി ഇപി ജയരാജൻ പറഞ്ഞു. ഇവ മെഡിക്കൽ സർവീസ് കോർപ്പറേഷന് വഴി വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കിയത്.

എന്നാൽ, കൊറോണയിൽ അതീവജാഗ്രതയോടെ ജനങ്ങൾ. കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ മുഖാവരണമണിഞ്ഞാണ് പല സ്ഥലങ്ങളിലും ജനങ്ങൾ പുറത്ത് ഇറങ്ങുന്നത്. പൊതുഇടങ്ങളിലേക്ക് അതീവ ജാഗ്രതയോടെയാണ് ജനങ്ങൾ സമീപിക്കുന്നതും. തീവണ്ടികളിൽ മുഖാവരണമണിഞ്ഞായിരുന്നു ജനങ്ങളുടെ സഞ്ചാരം. കെ.എസ്.ആർ.ടി.സി. ബസുകളിൽ മുഖാവരണം അണിഞ്ഞായിരുന്നു ജീവനക്കാരെത്തിയത്. ബാങ്കുകളിലും കെ.എസ്.ആർ.ടി.സി. ബസുകളിലും കൈയുറയും ധരിച്ചായിരുന്നു പണമിടപാടുകൾ നടത്തുന്നത്.

അതേസമയം ആവശ്യക്കാരേറിയതോടെ മുഖാവരണം കിട്ടാത്ത അവസ്ഥയുണ്ട്. ഉള്ളയിടങ്ങളിൽ കൂടുതൽ വിലയീടാക്കുന്നുണ്ട്. മൂന്ന് രൂപയായിരുന്ന ടു പ്ലെയിൻ മാസ്‌ക്കിന് 10 മുതൽ ഈടാക്കുന്നുണ്ട്. പത്ത് രൂപയുണ്ടായിരുന്ന ത്രീ പ്ലെയിൻ മാസ്‌ക്കിന് 18 രൂപയാണ് വില. എൻ 95 മാസ്‌ക്കുകൾക്ക് 120 രൂപ വരെയുണ്ട്. ഗ്ലൗസുകൾക്ക് രണ്ടുമുതൽ നാല് രൂപ വരെ വില കൂടിയിട്ടുണ്ട്. ഇപ്പോൾ സർക്കാർ തന്നെ മുൻപന്തിയിൽ നിന്നു കൊണ്ട് തന്നെ മാസ്‌കുകൾ വിവണിയിൽ എത്തിച്ചിരിക്കുന്നത്. ഇതോടെ ഏറെ ആശ്വാസകരമാണ് ജയിൽ വകുപ്പ് ഇറക്കിയ മാസ്‌ക്കുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP