Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് രോഗികളുടെ ഒരു ദിവസത്തെ ചെലവ് 25,000 രൂപ വരെ; വെന്റിലേറ്റർ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിക്കേണ്ടി വന്നാൽ ചെലവ് അരലക്ഷം കടക്കും; രോഗം കടുത്തില്ലെങ്കിൽപോലും ആശുപത്രി വിടാൻ കുറഞ്ഞത് 14 ദിവസമെങ്കിലും വേണമെന്നിരിക്കെ സർക്കാരിന് ഉണ്ടാവുന്നത് വൻ ബാധ്യത

കോവിഡ് രോഗികളുടെ ഒരു ദിവസത്തെ ചെലവ് 25,000 രൂപ വരെ; വെന്റിലേറ്റർ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിക്കേണ്ടി വന്നാൽ ചെലവ് അരലക്ഷം കടക്കും; രോഗം കടുത്തില്ലെങ്കിൽപോലും ആശുപത്രി വിടാൻ കുറഞ്ഞത് 14 ദിവസമെങ്കിലും വേണമെന്നിരിക്കെ സർക്കാരിന് ഉണ്ടാവുന്നത് വൻ ബാധ്യത

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ ബാധിതർക്കുള്ള ചികിത്സ സൗജന്യമെങ്കിലും ഇവരെ ചികിത്സിക്കാൻ സർക്കാരിന് വേണ്ടിവരുന്നത് കോടികൾ. സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലുമായി കൊറോണ രോഗികൾക്കുള്ള ചികിത്സയു ഭക്ഷണവുമെല്ലാം സർക്കാർ വക സൗജന്യമെങ്കിലും സർക്കാരിന് ഇവരെ ചികിത്സിക്കാൻ ദിവസവും ലക്ഷക്കണക്കിന് രൂപയാണ വേണ്ടി വരുന്നത്.

രോഗം സ്ഥിരീകരിച്ച് നിരീക്ഷണത്തിലുള്ള ഒരാൾക്ക് ദിവസം 20,000 രൂപമുതൽ 25,000 രൂപവരെ സർക്കാരിന് ചെലവ് വരുന്നുണ്ടെന്നാണ് വിലയിരുത്തൽ. രോഗം മൂർച്ഛിച്ചവരെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റുകയും വെന്റിലേറ്റർ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിക്കുകയും വേണ്ടിവന്നാൽ ഇത് അരലക്ഷം കടക്കും. കോവിഡിനൊപ്പം മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവരാണെങ്കിൽ അതിനുള്ള മരുന്നും ചികിത്സച്ചെലവും വേറെ. രോഗം കടുത്തില്ലെങ്കിൽപോലും ആശുപത്രി വിടാൻ കുറഞ്ഞത് 14 ദിവസമെങ്കിലും വേണ്ടിവരും ഈ ദിവസങ്ങളിലത്രയും ചെലവ് സർക്കാരാണ് വഹിക്കുന്നത്.

രോഗം സംശയിക്കുന്നവരുടെ ശ്രവപരിശോധനയ്ക്ക് തന്നെ 4500 രൂപവരെയാണ് ചെലവ് വരുന്നത്. പരിശോധനാ കിറ്റിന് മാത്രം 3000 രൂപയാണ് ചെലവ്. കൊറോണ രോഗം സ്ഥിരീകരിക്കുന്നവരെ സർക്കാർ ചെലവിലാണ് ആശുപത്രികളിൽ എത്തിക്കുന്നത്. രോഗമുണ്ടെന്ന് കണ്ടെത്തിയാൽ ആംബുലൻസിൽ സർക്കാർ ചെലവിൽ ആരോഗ്യ പ്രവർത്തകരാണ് ആശുപത്രിയിലെത്തിക്കുന്നത്.

വില കൂടിയ ആന്റി ബയോട്ടിക്കുകളും മറ്റുമാണ് ഇവർക്ക് നൽകുന്നത്. രോഗലക്ഷണങ്ങൾക്ക് നൽകുന്ന ആന്റീബയോട്ടിക്കുകളുടെ വീര്യം കൂടുന്നതിനനുസരിച്ച് വിലയും കൂടും. ആയിരം രൂപയോ അതിനുമുകളിലോ പൊതുവിപണിയിൽ വിലവരുന്ന ആന്റീബയോട്ടിക്കുകളാണ് പലർക്കും നൽകേണ്ടിവരുന്നത്. മുറിവാടകയടക്കമുള്ള ചെലവ് കണക്കാക്കിയാൽ ചെലവ് ഇനിയുമേറും. ഇതിന് പുറമേ രോഗം മൂർച്ഛിക്കുന്നവരെ വെന്റിലേറ്റർ സൗകര്യമുള്ള ഐ.സി.യു.വിലേക്ക് മാറ്റുന്നത്. മുഴുവൻ സംവിധാനങ്ങളുമുള്ള വെന്റിലേറ്റർ ഉപയോഗത്തിന് ദിവസം 20,000-25,000 രൂപവരെ ചില സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നുണ്ട്

ഐ.സി.യു.വിൽ നിയോഗിച്ചിട്ടുള്ള ഡോക്ടർമാരും മറ്റും ഉപയോഗിക്കുന്ന സുരക്ഷാ (പി.പി.ഇ.) കിറ്റിന് 600 മുതൽ 1000 രൂപവരെയാണ് വില. നാലു മണിക്കൂർ ഇടവേളയിൽ ഈ സുരക്ഷാവസ്ത്രങ്ങൾ ഊരി മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് നശിപ്പിച്ചുകളയണം. രോഗികളുടെയും ജീവനക്കാരുടെയും എണ്ണമനുസരിച്ച് 200 കിറ്റെങ്കിലും ഐ.സി.യു.വിൽ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP