Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സെക്രട്ടറിയേറ്റിലെ വാർ റൂമിന്റെ ചുമതല രണ്ട് പ്രിൻസിപ്പൽ സെക്രട്ടറിമാർക്ക്; ജ്യോതിലാലും ജയതിലകും കൊവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും

സെക്രട്ടറിയേറ്റിലെ വാർ റൂമിന്റെ ചുമതല രണ്ട് പ്രിൻസിപ്പൽ സെക്രട്ടറിമാർക്ക്; ജ്യോതിലാലും ജയതിലകും കൊവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിക്കാൻ സെക്രട്ടേറിയറ്റിൽ ആരംഭിച്ച വാർ റൂമിന്റെ ചുമതല രണ്ട് പ്രിൻസിപ്പൽ സെക്രട്ടറിമാർക്ക്. പ്രിൻസിപ്പൽ സെക്രട്ടറിമാരായ ജ്യോതി ലാലിനും ജയതിലകിനുമാണ് വാർ റൂമിന്റെ ചുമതല നൽകിയത്. വാർ റൂമിന്റെ ചുമതല നൽകിയ പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ ചുമതലയേറ്റെടുത്തിരുന്നില്ല. മറ്റ് നിരവധി ഉത്തരവാദിത്വങ്ങളുള്ളതിനാൽ ഒഴിവാക്കണമെന്ന് ഇളങ്കോവൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. 04712517225 എന്ന ഫോൺ നമ്പറിൽ വാർ റൂമുമായി ബന്ധപ്പെടാം.

24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമാണ് സെക്രട്ടേറിയറ്റിൽ സജ്ജമാക്കിയിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ സൗത്ത് കോൺഫറൻസ് ഹാളാണ് വാർ റൂം ഓഫീസാക്കിയിരിക്കുന്നത്. ആരോഗ്യം, പൊലീസ്, റവന്യു, തദ്ദേശഭരണം, ഗതാഗതം, ഭക്ഷ്യ സിവിൽ സപ്ലെയ്സ് തുടങ്ങിയ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് വാർ റൂമിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾക്കാവശ്യായ കാര്യങ്ങളിൽ ഫലപ്രദമായ ഇടപെടലാണ് പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP