Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്വാറന്റീൻ പൂർത്തിയാക്കി സർട്ടിഫിക്കറ്റുമായി മടങ്ങിയതിന് പിന്നാലെ ഗർഭിണിയെ തേടി കോവിഡ് പോസിറ്റീവെന്ന അറിയിപ്പ്; നഗരസഭ ജീവനക്കാരും നിരീക്ഷണത്തിൽ

ക്വാറന്റീൻ പൂർത്തിയാക്കി സർട്ടിഫിക്കറ്റുമായി മടങ്ങിയതിന് പിന്നാലെ ഗർഭിണിയെ തേടി കോവിഡ് പോസിറ്റീവെന്ന അറിയിപ്പ്; നഗരസഭ ജീവനക്കാരും നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ

പാലക്കാട്: വിദേശത്തു നിന്നെത്തി വീട്ടിൽ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയ ഗർഭിണി നഗരസഭാ ഓഫിസിൽ നിന്ന് ക്വാറന്റീൻ സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങുമ്പോൾ തേടിയെത്തിയത് കോവിഡ് പോസിറ്റീവ് ആണെന്ന അറിയിപ്പ്. ഇതോടെ, നഗരസഭയിലെ 4 ജീവനക്കാരും നിരീക്ഷണത്തിലായി. യുവതി താമസിക്കുന്ന പുത്തൂർ നോർത്ത് വാർഡ് കണ്ടെയ്ന്മെന്റ് സോണിൽ ഉൾപ്പെടുത്തുകയും ചെയ്തു.

ഒന്നേകാൽ വയസ്സുള്ള കുഞ്ഞുള്ള യുവതി 13നാണ് കുവൈറ്റിൽ നിന്നെത്തിയത്. ഗർഭിണിയായതിനാൽ വീടിനു മുകളിലായിരുന്നു ക്വാറന്റീനിൽ പാർപ്പിച്ചത്. 25ന് സാംപിൾ പരിശോധനയ്ക്ക് നൽകി. ആരോഗ്യവകുപ്പിനെ ബന്ധപ്പെട്ടെങ്കിലും ഫലം വന്നില്ലെന്നാണ് അറിയിപ്പു ലഭിച്ചത്. രോഗമുള്ളതായി അറിയിപ്പു ലഭിക്കാത്തതിനാൽ ക്വാറന്റീൻ കാലാവധി പൂർത്തിയായ ശേഷം ഇവരുടെ പിതാവ് സർട്ടിഫിക്കറ്റിനായി നഗരസഭയെ സമീപിച്ചു.

മകളുമായെത്തണമെന്ന് ഓഫിസിൽ നിന്നു നിർദേശിച്ചതോടെ അവരെയും കൂട്ടി വെള്ളിയാഴ്ച വീണ്ടും നഗരസഭയിലെത്തി മടങ്ങുമ്പോഴാണ് പോസിറ്റീവ് ആണെന്നും ജില്ലാ ആശുപത്രിയിൽ എത്തണമെന്നും ഫോൺ സന്ദേശം ലഭിച്ചത്. ഇപ്പോൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കൃത്യസമയത്തു ഫലം ലഭിക്കാത്തതിനെ തുടർന്നാണ് 14 ദിവസത്തിനു ശേഷം സർട്ടിഫിക്കറ്റിനായി നഗരസഭാ ഓഫിസിൽ പോയതെന്ന് യുവതി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP