Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രസവിച്ച സ്ത്രിയിൽ കോവിഡ് ബാധ; കൊല്ലത്തെ സ്ത്രികളുടേയും കുട്ടികളുടേയും ആശുപത്രിയായ വിക്ടോറിയ അടച്ച പൂട്ടി; ഡോക്ടർമാർ ഉൾപ്പടെ മുഴുവൻ ജീവനക്കാരും ക്വാറന്റൈനിൽ  

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: കൊല്ലത്ത് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പൂട്ടി. ജില്ലാ ആശുപത്രിയോട് ചേർന്നുള്ള വിക്ടോറിയ ആശുപത്രിയാണ് അടച്ചത്. ഇവിടെ പ്രസവിച്ച സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഡോക്ടർമാർ ഉൾപ്പെടെ മുഴുവൻ ജീവനക്കാരെയും ക്വാറന്റൈനിലാക്കി.

കൊവിഡ് ഹോട്ട്‌സ്‌പോട്ടായ കല്ലുവാതുക്കൽ സ്വദേശിയായ യുവതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. യുവതിയുടെ ആദ്യ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ തുടർ പരിശോധനയിൽ ഇവർ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. ഇവരുടെ ഭർത്താവ് മലപ്പുറത്ത് കാറ്ററിങ് ജോലി ചെയ്യുകയാണ്.ആശുപത്രി അണുവിമുക്തമാക്കുന്നതുവരെ ചികിത്സയിൽ ഉണ്ടായിരുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP