Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജീവനക്കാരി ക്വാറന്റൈനിൽ; കണ്ണൂർ ഡിഐജി ഓഫിസിലെ മിനിസ്റ്റീരിയൽ വിങ് അടച്ചു; ഓഫീസ് അടച്ചത് നാല് ദിവസത്തേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ജീവനക്കാരി ക്വാറന്റൈനിൽ പ്രവേശിച്ചതിനെ തുടർന്ന് കണ്ണൂർ ഡിഐജി ഓഫിസിലെ മിനിസ്റ്റീരിയൽ വിങ് അടച്ചു. നാല് ദിവസത്തേയ്ക്കാണ് ഓഫീസ് അടച്ചത്. കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്ര സ്വദേശിക്കൊപ്പം ബസിൽ യാത്ര ചെയ്തിരുന്നതിനാലാണ് ഡിഐജി ഓഫിസിലെ വനിതാ ജീവനക്കാരിയോടു ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചത്.

കഴിഞ്ഞ 29ന് ഇവർ കണ്ണൂരിൽനിന്നു ചെറുപുഴയിലേക്കു യാത്ര ചെയ്ത സ്വകാര്യ ബസിലാണു കോവിഡ് ബാധിച്ചയാൾ ഉണ്ടായിരുന്നത്. തുടർന്നുള്ള ദിവസങ്ങളിലും ഇവർ ഓഫിസിൽ വന്നിരുന്നു. ഇക്കാരണത്താൽ തിങ്കളാഴ്ച വരെ ജീവനക്കാർ ആരും ഡിഐജി ഓഫിസിൽ വരേണ്ടെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP