Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊവിഡ് ബാധിച്ച് ​ഗുരുതരാവസ്ഥയിൽ കഴിയുന്ന മാഹി സ്വദേശിക്ക് വിദേശ ബന്ധങ്ങൾ ഒന്നുമില്ല; രോ​ഗം ബാധിച്ചത് എവിടെ നിന്നെന്ന് സ്ഥിരീകരിക്കാനാകാതെ അധികൃതർ; പരിശോധിക്കുന്നത് സമൂഹ വ്യാപനത്തിന്റെ സാധ്യതകളും

കൊവിഡ് ബാധിച്ച് ​ഗുരുതരാവസ്ഥയിൽ കഴിയുന്ന മാഹി സ്വദേശിക്ക് വിദേശ ബന്ധങ്ങൾ ഒന്നുമില്ല; രോ​ഗം ബാധിച്ചത് എവിടെ നിന്നെന്ന് സ്ഥിരീകരിക്കാനാകാതെ അധികൃതർ; പരിശോധിക്കുന്നത് സമൂഹ വ്യാപനത്തിന്റെ സാധ്യതകളും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കൊവിഡ്19 ബാധിച്ച് ​ഗുരുതരാവസ്ഥയിൽ കഴിയുന്ന മാഹി സ്വദേശിക്ക് രോ​ഗം ബാധിച്ചത് എങ്ങനെയെന്ന് കണ്ടെത്താനാകാതെ അധികൃതർ. ഇയാൾക്ക് എവിടെനിന്നാണ് ​രോ​ഗം ബാധിച്ചതെന്ന് തിരിച്ചറിയാൻ കഴിയാത്തതിനാൽ സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് ആരോ​ഗ്യ പ്രവർത്തകരും ഭരണകൂടവും. ഇയാൾ വിദേശത്തേക്ക് പോവുകയോ വിദേശത്ത് നിന്ന് വന്നവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടില്ല. കൊവിഡ് വൈറസ് ബാധിച്ചത് എവിടെനിന്നെന്ന് മനസിലാകാത്തത് സ്ഥിതി അതീവ ഗുരുതരമാക്കുന്നതായി ജില്ല ഭരണകൂടം പറയുന്നു. നിലവിൽ പരിയാരം മെഡിക്കൽ കോളേജിലുള്ള രോഗിയുടെ ഇരു വൃക്കകളും പ്രവർത്തിക്കുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.

കൊവിഡ് സ്ഥിരീകരിച്ച എഴുപത്തിയൊന്നുകാരനായ മാഹി സ്വദേശി മാർച്ച് 15 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ എംഎം ഹൈസ്കൂൾ പള്ളിയിലെ എല്ലാ മത ചടങ്ങുകളിലും പങ്കെടുത്തു. 18ന് പന്ന്യന്നൂർ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തിൽ പോകാനായി 11 പേരോടൊപ്പം ടെംപോ ട്രാവലറിലും യാത്ര ചെയ്തു. ഈ ചടങ്ങിൽ 45 പേർ പങ്കെടുത്തു. അന്ന് തന്നെ മറ്റ് പത്ത് പേർക്കൊപ്പം എരൂർ പള്ളിയിലെ പ്രാർത്ഥനയ്ക്ക് എത്തി. 23 ആം തീയതി പനി വന്നതിനെ തുടർന്ന് രണ്ട് ബന്ധുക്കൾക്കൊപ്പം തലശ്ശേരി ടെലിമെഡിക്കൽ സെന്ററിലെത്തി ഡോക്ടറെ കണ്ടു. രോഗം മൂർഛിച്ചതോടെ 31 ന് മിംസിലേക്ക് മാറ്റി. ആറാം തീയതിയാണ കൊവിഡ് സ്ഥിരീകരിക്കുന്നത്.

രോഗിയുടെ റൂട്ട് മാപ്പ്...

മാർച്ച് 15 മുതൽ 21 വരെ എംഎം ഹൈസ്കൂൾ പള്ളിയിൽ പോയി.

മാർച്ച് 8ന് ചമ്പാട് വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തു

മാർച്ച് 23 ന് തലശ്ശേരി ടെലി മെഡിക്കൽ സെന്ററിൽ ചികിത്സ തേടി

മാർച്ച് 30 നും 31 നും ടെലി മെഡിക്കൽ സെന്ററിലെത്തി

മാർച്ച് 31ന് രാത്രി ആംബുലൻസിൽ മിംസിലേക്ക് കൊണ്ടുപോയി

ഏപ്രിൽ 6ന് ന്യുമോണിയ ബാധിച്ചതോടെ സ്രവ പരിശോധന നടത്തി

ഏപ്രിൽ 7ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP