Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മിസ്റ്റ്ഹിൽസ് ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് ബാധിച്ചത് കർണാടകയിൽ നിന്നെന്ന് സംശയം; ആശുപത്രിയിലെ സമ്പർക്ക പട്ടികയിലുള്ള എല്ലാവരുടേയും ഫലം നെഗറ്റീവ്; കർണാടക സ്വദേശിയായ വനിത ഡോക്ടർക്ക് കൊവിഡ് സ്ഥിതീകരിച്ചത് നാട്ടിലെത്തി 15 ദിവസത്തിന് ശേഷം

ജാസിം മൊയ്ദീൻ

കോഴിക്കോട്: താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ കർണാടക സ്വദേശിയായ ഗൈനക്കോളജിസ്റ്റിന് കൊവിഡ് 19 സ്ഥിരീകരിച്ചത് കർണാടകയിൽ നിന്നാണെന്ന സംശയം ബലപ്പെടുന്നു. താമരശ്ശേരി ഈങ്ങാപ്പുഴ മിസ്റ്റ്ഹിൽ ആശുപത്രിയിലെ ഡോക്ടർ ദമ്പതികളിൽ ഒരാൾക്കാണ് കർണാടകത്തിൽ വെച്ച് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഡോക്ടർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയുമായി ബന്ധപ്പെട്ട് ഡോക്ടറുടെ സമ്പർക്ക പട്ടികയിലുള്ള എല്ലാവരുടെയും പരിശോധന ഫലം ഇന്ന് പുറത്ത് വന്നു.

എല്ലാവരുടെയും ഫലം നെഗറ്റീവാണ്. ഇതോടെയാണ് ഡോക്ടർക്ക് വൈറസ് ബാധയേറ്റത് കർണാടകത്തിൽ നിന്നാണെന്ന സംശയം ബലപ്പെട്ടത്. താമരശ്ശേരിയിൽ നിന്നും പോയി സ്വന്തം നാടായ ബാംഗ്ലൂരിലെത്തി 15 ദിവസങ്ങൾക്ക് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഈങ്ങാപ്പുഴ, പുതുപ്പാടി ഭാഗങ്ങളിലെ ജനങ്ങളുടെ ഭീതി ഒഴിവായി.

കർണാടക സ്വദേശികളായ ഡോക്ടർ ദമ്പതികൾ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഇതിൽ ഗൈനക്കോളജി വിഭാഗത്തിലെ വനിത ഡോക്ടർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ മാസം അഞ്ചിനാണ് ഇവർ കർണാടകയിലേക്ക് തിരികെ പോയത്. കർണാടകയിലേക്ക് തിരികെ പോയി 15ാം ദിവസം രോഗം സ്ഥിരീകരിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP