Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പശു വിഴുങ്ങിയ അഞ്ചു പവന്റെ മാല തിരികെ കിട്ടിയത് രണ്ടു വർഷത്തിനു ശേഷം ചാണകത്തിൽ നിന്ന്; തൊണ്ടിമുതൽ ലഭിച്ചെങ്കിലും പ്രതിയെ കണ്ടുകിട്ടിയില്ല; കേസിൽ ദൃക്‌സാക്ഷികളുമില്ല; അപ്രതീക്ഷിതമായി കിട്ടിയ മാല ഉടമയ്ക്ക് തിരിച്ചേൽപ്പിക്കാനൊരുങ്ങി അദ്ധ്യാപക ദമ്പതികൾ

പശു വിഴുങ്ങിയ അഞ്ചു പവന്റെ മാല തിരികെ കിട്ടിയത് രണ്ടു വർഷത്തിനു ശേഷം ചാണകത്തിൽ നിന്ന്; തൊണ്ടിമുതൽ ലഭിച്ചെങ്കിലും പ്രതിയെ കണ്ടുകിട്ടിയില്ല; കേസിൽ ദൃക്‌സാക്ഷികളുമില്ല; അപ്രതീക്ഷിതമായി കിട്ടിയ മാല ഉടമയ്ക്ക് തിരിച്ചേൽപ്പിക്കാനൊരുങ്ങി അദ്ധ്യാപക ദമ്പതികൾ

മറുനാടൻ ഡെസ്‌ക്‌

ചടയമംഗലം; ഇത് അത്ഭുതമെന്നല്ലാതെ എന്ത് പറയാൻ. ദുരൂഹസാഹചര്യത്തിൽ കാണാതായ 5 പവന്റെ താലിമാല 2 വർഷത്തിനു ശേഷം ലഭിച്ചതു ചാണകത്തിൽ നിന്ന്. തുടയന്നൂർ തേക്കിൽ സ്വദേശി ഇല്യാസിൽ നിന്നാണ് മാല കാണാതെ പോയത്. അദ്ധ്യാപക ദമ്പതികളായ വയ്യാനം ഫജാൻ മൻസിലിൽ ഷൂജ ഉൾ മുക്കിനും ഷാഹിനയ്ക്കുമാണു കൃഷി ആവശ്യത്തിനു വാങ്ങിയ ചാണകത്തിൽ നിന്നു മാല ലഭിച്ചത്.

വീടുകളിൽ നിന്നു ചാണകം ശേഖരിച്ചു വിൽപന നടത്തുന്ന കരവാളൂർ സ്വദേശി ശ്രീധരനാണ് 6 മാസം മുൻപ് ഇവർക്കു ചാണകം നൽകിയത്. കൃഷിക്ക് എടുക്കുന്നതിനിടെ കഴിഞ്ഞ 5നു ചാണകത്തിനിടയിൽ നിന്നു താലിയും മാലയും ലഭിച്ചു. താലിയിൽ ഇല്യാസ് എന്ന് എഴുതിയിരുന്നു. മാലയുടെ ഉടമയെത്തേടി ദമ്പതികൾ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നൽകി.കഴിഞ്ഞ ദിവസം തുടയന്നൂർ തേക്കിൽ സ്വദേശി ഇല്യാസ് ഫോണിൽ ഷൂജയുമായി ബന്ധപ്പെട്ടു. ഇങ്ങനെയാണ് രണ്ടു വർഷത്തെ കാത്തിരിപ്പിന് വിരാമമായത്. സ്വന്തം പശു വിഴുങ്ങിയിരുന്നെന്ന് കരുതിയിരുന്നെങ്കിലും അത് അത്ര കണ്ട് വിശ്വസിച്ചിരുന്നില്ല. അങ്ങനെ അതിനെ ഇല്യാസ് വിൽക്കുകയായിരുന്നു.

പല കൈ മറിഞ്ഞ പശു ഇപ്പോൾ എവിടെയെന്ന് ആർക്കും അറിയില്ല. കറുത്ത പശുവാണെന്നതു മാത്രമാണ് ഏക തുമ്പ്. ഇല്യാസാണു മാലയുടെ ഉടമയെന്നു ബോധ്യപ്പെട്ടതോടെ മാല തിരിച്ച് ഏൽപിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ധ്യാപക ദമ്പതികൾ. അടുത്ത ദിവസം പൊലീസിന്റെ സാന്നിധ്യത്തിൽ മാല നൽകും.തൊണ്ടിമുതൽ ലഭിച്ചെങ്കിലും 'പ്രതി'യെന്നു കരുതുന്ന പശുവിനെ ഇനിയും കണ്ടെത്താനായില്ല; കേസിൽ ദൃക്‌സാക്ഷികളുമില്ല.ഇതോടെ ആർക്കും കേസുമില്ല പരാതിയുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP