Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'സിപിഐക്കു പകരം കേരള കോൺഗ്രസിനെ മുന്നണിയിലെടുക്കണമെന്ന സിപിഎം തീരുമാനത്തിനു മുന്നിൽ ശിരസ്സ് നമിക്കുന്നു; സിപിഎമ്മിന്റെ വാടക വീട്ടിലെ താമസക്കാരല്ല സിപിഐ'; സിപിഎമ്മിന്റെ വിമർശനങ്ങൾക്കു മറുപടിയുമായി സിപിഐ ഇടുക്കി ജില്ലാ നേതൃത്വം

'സിപിഐക്കു പകരം കേരള കോൺഗ്രസിനെ മുന്നണിയിലെടുക്കണമെന്ന സിപിഎം തീരുമാനത്തിനു മുന്നിൽ ശിരസ്സ് നമിക്കുന്നു; സിപിഎമ്മിന്റെ വാടക വീട്ടിലെ താമസക്കാരല്ല സിപിഐ'; സിപിഎമ്മിന്റെ വിമർശനങ്ങൾക്കു മറുപടിയുമായി സിപിഐ ഇടുക്കി ജില്ലാ നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: സിപിഎമ്മിന്റെ വിമർശനങ്ങൾക്കു മറുപടിയുമായി സിപിഐ ഇടുക്കി ജില്ലാ നേതൃത്വം രംഗത്ത്. സിപിഎമ്മിന്റെ വാടക വീട്ടിലെ താമസക്കാരല്ല സിപിഐ എന്ന് ഇടുക്കി ജില്ലാസെക്രട്ടറി കെ.കെ.ശിവരാമൻ വ്യക്തമാക്കി. സിപിഐക്കു പകരം കേരള കോൺഗ്രസിനെ മുന്നണിയിലെടുക്കണമെന്ന സിപിഎം തീരുമാനത്തിനു മുന്നിൽ ശിരസ്സ് നമിക്കുന്നു. ജോയ്‌സ് ജോർജ് എംപിയുടെ പട്ടയം റദ്ദാക്കിയതിൽ പങ്ക് മന്ത്രി എം.എം.മണിക്കാണ്. എംപിയെ മറയാക്കി കയ്യേറ്റക്കാരെ സംരക്ഷിക്കാനും സിപിഐയെ തകർക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണു പട്ടയം റദ്ദാക്കിയത്. സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിലെ വിമർശനങ്ങളോട് ഏലപ്പാറയിൽ പ്രതികരിക്കുകയായിരുന്നു കെ.കെ.ശിവരാമൻ.

സർക്കാർ ഉത്തരവുകൾ സ്വാർഥ ലാഭത്തിനായി സിപിഐ അട്ടിമറിക്കുന്നു എന്നായിരുന്നു സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിലെ വിമർശനം. സിപിഐയെ പുറത്താക്കി കേരള കോൺഗ്രസിനെ മുന്നണിയിലെടുക്കണമെന്നും ആവശ്യമുയർന്നു. ജില്ലയിലെ ഭൂപ്രശ്‌നങ്ങളിൽ കർഷക വിരുദ്ധ നിലപാടാണ് സിപിഐ സ്വീകരിച്ചത്. കാനം രാജേന്ദ്രൻ സൂപ്പർ മുഖ്യമന്ത്രി ചമയുന്നു. മാഫിയകളിൽനിന്നു കോടികൾ കൈപ്പറ്റി സിപിഐ നേതാക്കൾ സർക്കാർ ഉത്തരവുകൾ അട്ടിമറിച്ചു. പീരുമേട് മേഖലയിൽ ഇ.എസ്.ബിജിമോൾ എംഎൽഎ ജനകീയ സമരങ്ങളെ മറയാക്കി വ്യാപക പണപ്പിരിവു നടത്തുന്നുണ്ട്. പണപ്പിരിവിനായി റവന്യൂ, വനം, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും സിപിഐ ഉപയോഗപ്പെടുത്തുന്നുവെന്നുമാണു പ്രതിനിധികളുടെ ആരോപണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP