Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'മന്ത്രി ഫേസ്‌ബുക്ക് ലൈക്ക് നോക്കി ആനന്ദം കണ്ടെത്തുന്നു: കയർ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നില്ല; തോമസ് ഐസക് സർ സിപിയെക്കാൾ വലിയ ഏകാധിപതി'; ധനമന്ത്രിക്കെതിരെ രൂക്ഷമായി വിമർശിച്ച് സിപിഐ

'മന്ത്രി ഫേസ്‌ബുക്ക് ലൈക്ക് നോക്കി ആനന്ദം കണ്ടെത്തുന്നു: കയർ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നില്ല; തോമസ് ഐസക് സർ സിപിയെക്കാൾ വലിയ ഏകാധിപതി'; ധനമന്ത്രിക്കെതിരെ രൂക്ഷമായി വിമർശിച്ച് സിപിഐ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ധനമന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ രംഗത്ത്. മന്ത്രി തോമസ് ഐസക് സർ സിപിയെക്കാൾ വലിയ ഏകാധിപതിയാണെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് പറഞ്ഞു. കയർ കേരള പ്രഹസനമാണെന്നും തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കാൻ മേളക്കായിട്ടില്ലെന്നും ആഞ്ചലോസ് വ്യക്തമാക്കി.

ധനവകുപ്പും റവന്യൂ വകുപ്പും തമ്മിലുള്ള ശീതസമരത്തിനിടയിലാണ് ആലപ്പുഴയിൽ നിന്നും മന്ത്രി തോമസ് ഐസക്കിനെതിരെ സിപിഐ ജില്ലാ നേതൃത്വം പരസ്യവിമർശനവുമായി രംഗത്തെത്തിയത്. മന്ത്രി ഫേസ് ബുക്ക് ലൈക്ക് നോക്കി ആനന്ദം കണ്ടെത്തുന്നതല്ലാതെ കയർ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കപെടുന്നില്ലെന്നും സിപിഐ ആരോപിക്കുന്നു. കയർ ഉത്പന്നങ്ങൾ കൂട്ടിയിട്ട് കത്തിച്ചുള്ള പ്രതിഷേധത്തിന് പിന്നാലെയാണ് ആഞ്ചലോസിന്റെ വിമർശനം.

പ്രതിപക്ഷം കയർകേരളക്കെതിരെ ഉയർത്തിയ വിമർശങ്ങൾ തന്നെയാണ് സിപിഐയും ഉയർത്തുന്നത്. തൊഴിലാളി സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെ സിപിഐ ജില്ലാ സെക്രട്ടറി തന്നെ വിമർശനവുമായി രംഗത്തെത്തിയത് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്നാണ് സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP