Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂർ കരിങ്കൽകുഴിയിൽ സിപിഐ-സി.പി.എം സംഘർഷം; സിപിഐ ഓഫീസ് അടിച്ചുതകർത്തു; അഞ്ചു സി.പി.എം പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ കരിങ്കൽകുഴിയിൽ സിപിഐ-സി.പി.എം സംഘർഷം; സിപിഐ ഓഫീസ് അടിച്ചുതകർത്തു; അഞ്ചു സി.പി.എം പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ: കരിങ്കൽകുഴിയിൽ സിപിഐ-സി.പി.എം സംഘർഷം. സ്വാതന്ത്ര്യ സമരസേനാനിയും സിപിഐ നേതാവുമായിരുന്ന ഇ. കുഞ്ഞിരാമൻ നായർ സ്മാരക മന്ദിരം ചൊവ്വാഴ്ച രാത്രി ഒരുസംഘം അക്രമിച്ചുതകർത്തു. സി.പി.എം പ്രവർത്തകരാണ് ഓഫിനു നേരെ അക്രമണം നടത്തിയതെന്നു സിപിഐ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു സി.പി.എം പ്രവർത്തകരെ ബുധനാഴ്ച പൊലീസ് അറസ്റ്റു ചെയ്തു.

സി.പി.എം പ്രവർത്തകരായ സി. ഷാജി കൊളച്ചേരി, സി. ഉമേഷ് കരിങ്കൽകുഴി, സി. പ്രിയേഷ് നണിയൂർ, കെ. മനോജ് നണിയൂർ, സുമേഷ് പാടിയിൽ എന്നിവരാണ് അറസ്റ്റിലായതെന്നു മയ്യിൽ എസ്‌ഐ പി. ബാബുമോൻ അറിയിച്ചു. രണ്ടാംനിലയിൽ പ്രവർത്തിച്ചിരുന്ന ഓഫിസിന്റെ വാതിൽ തകർത്താണ് അക്രമികൾ അകത്തുകടന്നത്. ഇരുപതോളം കസേരകളും മേശ, അലമാര, ടിവി എന്നിവയും തല്ലിത്തകർത്തു. സീലിങ് ഫാനുകൾ ഇരുമ്പുവടികൊണ്ടു അടിച്ചുനശിപ്പിച്ചു. അലമാരയിലും മേശ വലിപ്പിലും സൂക്ഷിച്ചിരുന്ന ഫയലുകളും നശിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം പുലർച്ചെ സി.പി.എം കൊളച്ചേരി ലോക്കൽ കമ്മിറ്റി ഓഫിസിനുനേരെ നടന്ന കല്ലേറിൽ ജനൽച്ചില്ലുകൾ തകർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ചു വൈകിട്ടുനടന്ന പൊതുയോഗത്തിൽ പങ്കെടുത്തുമടങ്ങിയ സി.പി.എം പ്രവർത്തകരാണ് ഓഫിനു നേരെ അക്രമണം നടത്തിയതെന്ന് സിപിഐ നേതാക്കൾ മയ്യിൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മൂന്നുമാസം മുമ്പേ ഈ ഓഫിസിനുനേരെ നടന്ന ആക്രമണത്തിൽ ജനൽച്ചില്ലുകൾക്കു കേടുപാട് സംഭവിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP