Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുരിതത്തിൽ വലയുന്നവർക്കായുള്ള അവശ്യ വസ്തുക്കൾ സിപിഎം പൂഴ്‌ത്തുന്നുവെന്ന് സിപിഐ ; മറ്റാളുകൾ നൽകുന്ന സാധനങ്ങൾ സിപിഎം കൊടി വച്ച വാഹനത്തിൽ കൊണ്ടു നടന്ന് വിതരണ പ്രഹസനം നടത്തുകയാണെന്നും സിപിഐ ആരോപണം

ദുരിതത്തിൽ വലയുന്നവർക്കായുള്ള അവശ്യ വസ്തുക്കൾ സിപിഎം പൂഴ്‌ത്തുന്നുവെന്ന് സിപിഐ ; മറ്റാളുകൾ നൽകുന്ന സാധനങ്ങൾ സിപിഎം കൊടി വച്ച വാഹനത്തിൽ കൊണ്ടു നടന്ന് വിതരണ പ്രഹസനം നടത്തുകയാണെന്നും സിപിഐ ആരോപണം

മറുനാടൻ ഡെസ്‌ക്‌

മൂന്നാർ: കേരളം ദുരിതത്തിൽ വലയുന്നതിനിടയിലും സിപിഐ സിപിഎം പോര് മുറുകുകയാണ്. ദുരിതത്തിൽ വലയുന്നവർക്ക് വേണ്ടി എത്തിയ  ലോഡു കണക്കിന് അവശ്യവസ്തുക്കൾ പാർട്ടി ഓഫിസിൽ സിപിഎം പൂഴ്‌ത്തിയെന്ന ആരോപണവുമായാണ് സിപിഐ രംഗത്തെത്തിയത്. ഇടുക്കി ജില്ലാ കലക്ടറുടെ വിലാസത്തിൽ തമിഴ്‌നാട്ടിൽ നിന്നുൾപ്പെടെയെത്തുന്ന സാധനങ്ങൾ സിപിഎം പ്രവർത്തകർ പാർട്ടി ഓഫിസിൽ കൂട്ടിവച്ച് കൊടിവച്ച വാഹനങ്ങളിൽ വിതരണം ചെയ്യുന്നെന്നാണ് സിപിഐയുടെ ആരോപണം. സിപിഐ പ്രവർത്തകർ ഇത് ചോദ്യം ചെയ്തത് സംഘർഷത്തിനിടയാക്കി.

മൂന്നാറിലേക്ക് ഭക്ഷ്യ സാധനങ്ങളുമായെത്തുന്ന ലോറികൾ സിപിഎം മൂന്നാർ പാർട്ടി ഓഫിസിലാണ് സാധനമിറക്കുന്നത്. മറ്റാളുകൾ നൽകിയ സാധനങ്ങൾ സിപിഎമ്മിന്റെ ബാനറിൽ പാർട്ടി ഓഫിസിൽ തന്നെ വിതരണം ചെയ്യുകയാണെന്നും പരാതി ഉയർന്നു. പകുതിയിലേറെ സാധനങ്ങൾ പാർട്ടി ഓഫിസിൽ പൂഴ്‌ത്തിവച്ച് കൊടിവച്ച വാഹനങ്ങളിൽ കൊണ്ടുനടന്ന് ദുരിതാശ്വാസ വിതരണ പ്രഹസനം നടത്തുകയാണന്ന് സിപിഐ ആരോപിക്കുന്നു. ആവശ്യക്കാരിലേക്ക് ഒന്നുമെത്തുന്നില്ലെന്നും സിപിഐ പ്രവർത്തകർ പറയുന്നു.

വ്യാപക പരാതി ഉയർന്നതോടെ കഴിഞ്ഞ ദിവസം സബ്കലക്ടറുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകരെ വിളിച്ചു താക്കീത് ചെയ്തിരുന്നു. എന്നാൽ തമിഴ്‌നാട്ടിൽ നിന്നു ജില്ലാകലക്ടറുടെ പേരിലെത്തിയ മൂന്ന് ലോഡു സാധനങ്ങളും സിപിഎം പൂഴ്‌ത്താൻ ശ്രമിച്ചത് സിപിഐ എതിർക്കുകയും ഇത് സംഘർഷത്തിനിടയാക്കുകയും ചെയ്തു. മൂന്നാറിൽ എല്ലാം നഷ്ടപ്പെട്ട ഒരുപറ്റം ജനതയെ ഈ ദുരിതകാലത്ത് സിപിഎം പറഞ്ഞ് പറ്റിക്കുകയാണെന്ന ആരോപണം ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP