Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർക്കിടാനൊരുങ്ങി സിപിഐ; മലപ്പുറത്തെ സംസ്ഥാന സമ്മേളനത്തിനു ശേഷം പാർട്ടി മന്ത്രിമാരുടെ പ്രവർത്തനം വിലയിരുത്തും; മന്ത്രിമാരെ വിലയിരുത്താൻ പാർട്ടി തലത്തിൽ പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കും

മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർക്കിടാനൊരുങ്ങി സിപിഐ; മലപ്പുറത്തെ സംസ്ഥാന സമ്മേളനത്തിനു ശേഷം പാർട്ടി മന്ത്രിമാരുടെ പ്രവർത്തനം വിലയിരുത്തും; മന്ത്രിമാരെ വിലയിരുത്താൻ പാർട്ടി തലത്തിൽ പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലപ്പുറത്തു ചേരുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിനു ശേഷം പാർട്ടി മന്ത്രിമാരുടെ പ്രവർത്തനം വിലയിരുത്തും. ഇതിനായി പാർട്ടിതലത്തിൽ തന്നെ പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കാൻ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

ഇടതുമുന്നണി എന്ന നിലയിൽ മന്ത്രിമാരുടെ പ്രവർത്തനം വിലയിരുത്തണമെന്നാണു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ അതു നടന്നില്ല. പട്ടയ വിതരണം അടക്കമുള്ള വിഷയങ്ങളിൽ പാർട്ടി കൈകാര്യം ചെയുന്ന റവന്യൂ വകുപ്പിനെതിരെ പരാതികൾ സിപിഐ സമ്മേളനങ്ങളിൽ തന്നെ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഓരോ വകുപ്പും പ്രത്യേകം പരിശോധിക്കുന്നതു ഗുണകരമാകുമെന്ന വിലയിരുത്തലാണു എക്‌സിക്യൂട്ടീവിൽ ഉണ്ടായത്.

ഏറ്റവും കൂടുതൽ വിവാദങ്ങൾ ഉയർന്നുവന്ന റവന്യു വകുപ്പിനെതിരെയും ഭക്ഷ്യ സിവിൽ സപ്ലെയിസ് വകുപ്പിനെതിരെയും സിപിഐ ലോക്കൽ, മണ്ഡലം സമ്മേളനങ്ങളിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഓരോ വകുപ്പും പ്രത്യേകം പരിശോധിക്കുന്നത് ഗുണകരമാകുമെന്ന വിലയിരുത്തൽ എക്‌സിക്യൂട്ടീവിൽ ഉണ്ടായി.

നാല് മന്ത്രിമാരാണ് സിപിഐയ്ക്കുള്ളത്. റവന്യു വകുപ്പ്, കൃഷി വകുപ്പ്, വനം വകുപ്പ്, ഭക്ഷ്യ സിവിൽ സപ്ലെയിസ് വകുപ്പ് എന്നീ വകുപ്പുകളാണ് സിപിഐയ്ക്കുള്ളത്. എന്നാൽ സർക്കാരിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചു യോഗത്തിൽ പൊതുവിലയിരുത്തലൊന്നും ഉണ്ടായില്ല. മാർച്ച് ഒന്നു മുതൽ നാലു വരെ മലപ്പുറത്താണു സിപിഐ സംസ്ഥാന സമ്മേളനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP