Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയുമായി സിപിഐ; മന്ത്രിമാരും ജനപ്രതിനിധികളും ഒരുമാസത്തെ ശമ്പളം നൽകുമെന്ന് കാനം; സാമ്പത്തികമായി സ്ഥിതിയുള്ള പാർട്ടി അംഗങ്ങൾ സംഭാവന നൽകണമെന്നും നിർദ്ദേശം

ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയുമായി സിപിഐ; മന്ത്രിമാരും ജനപ്രതിനിധികളും ഒരുമാസത്തെ ശമ്പളം നൽകുമെന്ന് കാനം; സാമ്പത്തികമായി സ്ഥിതിയുള്ള പാർട്ടി അംഗങ്ങൾ സംഭാവന നൽകണമെന്നും നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി സിപിഐ മന്ത്രിമാരും ജനപ്രതിനിധികളും. ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് തീരുമാനം. ഇതു സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന സെക്രട്ടറി കാനം തന്നെയാണ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

മന്ത്രിമാർ, എംപിമാർ, എംഎ‍ൽഎമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭാരവാഹികൾ, മുൻ എംപിമാർ, എംഎ‍ൽഎമാർ തുടങ്ങി എല്ലാവരും തങ്ങളുടെ ഒരു മാസത്തെ ശമ്പളമോ പെൻഷനോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.
ഇതിനുപുറമെ പാർട്ടി മന്ത്രിമാരുടെ ഓഫീസ് സ്റ്റാഫും ഒരു മാസത്തെ ശമ്പളം തവണകളായി നൽകും. ഇതിലൊന്നുമുൾപ്പെടാത്ത സാമ്പത്തികമായി നല്ല സ്ഥിതിയിലുള്ള പാർട്ടി അംഗങ്ങളും ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് കാനം അഭ്യർത്ഥിച്ചു.

കേരളത്തിലെ പ്രളയക്കെടുതി സമാനതകൾ ഇല്ലാത്തതാണെന്ന് കാനം അഭിപ്രായപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചു നിന്നതുകൊണ്ടാണ് നാടിനും ജനങ്ങൾക്കും ദുരന്തത്തെ അതിജീവിക്കാനായത്. നഷ്ടത്തിന്റെ പ്രാഥമിക കണക്കുകൾ കേന്ദ്ര സർക്കാരിന് കൈമാറിക്കഴിഞ്ഞ സാഹചര്യത്തിൽ സഹായിക്കാൻ കേന്ദ്രം തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ നിലവിലെ മാനദണ്ഡമനുസരിച്ച് കേന്ദ്രം നൽകുക തുച്ഛമായ തുക മാത്രമാകും. അണക്കെട്ടുകൾ നേരത്തേ തുറന്നില്ലെന്ന് കുറ്റം പറയുന്നവർ നിലവിലെ ഐക്യം ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും കാനം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP