Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടനാട്ടിലെ പ്രളയക്കെടുതിയിൽ ഒട്ടേറെ ജീവനുകൾ രക്ഷിക്കാൻ നേരിട്ടു രക്ഷാപ്രവർത്തനത്തിന് ഇറങ്ങി; എലിപ്പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ സിപിഎം ലോക്കൽ സെക്രട്ടറി മരിച്ചു

കുട്ടനാട്ടിലെ പ്രളയക്കെടുതിയിൽ ഒട്ടേറെ ജീവനുകൾ രക്ഷിക്കാൻ നേരിട്ടു രക്ഷാപ്രവർത്തനത്തിന് ഇറങ്ങി; എലിപ്പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ സിപിഎം  ലോക്കൽ സെക്രട്ടറി മരിച്ചു

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: ദുരിതാശ്വാസ പ്രവർത്തനത്തിനിടെ എലിപ്പനിബാധിച്ച് ചികിത്സയിലായിരുന്ന സിപിഎം നടുഭാഗം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് വി ഷിബു (44) നിര്യാതനായി. കുട്ടനാട്ടിലെ പ്രളയക്കെടുതിയിൽ ഒട്ടേറെ ജീവനുകൾ രക്ഷിച്ച അദ്ദേഹം എലിപ്പനി ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ബുധനാഴ്ച വൈകിട്ട് 4.40നാണ് മരണം. വ്യാഴാഴ്ച രാവിലെ ഒമ്പതിന് തകഴി ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം പകൽ രണ്ടിന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. സിപി.എം തകഴി ഏരിയാ കമ്മിറ്റി അംഗവും ബാലസംഘം നടുഭാഗം രക്ഷാധികാരിയുമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകൻ നടുഭാഗത്തെ ശങ്കരമംഗലം വീട്ടിൽ പരേതനായ എസ്.വേലായുധൻ ആണ് അഛൻ.അമ്മ: ലക്ഷ്മികുട്ടി. ഭാര്യ: സനുജ. മകൻ: ജിത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP