Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാഹി പള്ളൂർ മേഖലയിൽ നിന്നും ബിജെപി - ആർഎസ്എസ്, സിപിഎം പ്രവർത്തകർ ഒളിവിൽ പോകുന്നു; പുതുച്ചേരി പൊലീസിന്റെ പിടിവീഴുമെന്ന ആശങ്കയ്‌ക്കൊപ്പം എതിരാളികളുടെ അക്രമണവും ഭയന്ന് യുവാക്കൾ; ഹർത്താൽ ദിനത്തിൽ ആക്രമണം നടത്തിയവർ ഇപ്പോഴും റിമാൻഡിൽ കഴിയുന്നു

മാഹി പള്ളൂർ മേഖലയിൽ നിന്നും ബിജെപി - ആർഎസ്എസ്, സിപിഎം പ്രവർത്തകർ ഒളിവിൽ പോകുന്നു; പുതുച്ചേരി പൊലീസിന്റെ പിടിവീഴുമെന്ന ആശങ്കയ്‌ക്കൊപ്പം എതിരാളികളുടെ അക്രമണവും ഭയന്ന് യുവാക്കൾ; ഹർത്താൽ ദിനത്തിൽ ആക്രമണം നടത്തിയവർ ഇപ്പോഴും റിമാൻഡിൽ കഴിയുന്നു

രഞ്ജിത്ത് ബാബു

കണ്ണൂർ: മാഹി പള്ളൂർ മേഖലയിൽ നിന്നും ബിജെപി. -ആർ. എസ്. എസ്, സിപിഎം. പ്രവർത്തകർ ഒളിവിൽ പോകുന്നു പുതുച്ചേരി പൊലീസിന്റെ നടപടികളിൽ ഭയന്നും എതിരാളികളുടെ അക്രമം ഭയന്നുമാണ് പ്രധാന പ്രവർത്തകരെല്ലാം സ്ഥലം വിടുന്നത്. പള്ളൂരിലെ ആർ. എസ്. എസ്. പ്രവർത്തകരായ വിജിത്തിന്റേയും ഷിനോജിന്റേയും ബലിദാന ദിനമായിരുന്നു മെയ് 28. എന്നാൽ ആ ദിവസം പോലും പ്രധാന പ്രവർത്തരൊന്നും ചടങ്ങിനെത്തിയിരുന്നില്ല.

2010 ലായിരുന്നു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ സിപിഎം. പ്രവർത്തകർ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്. പ്രധാന നേതാക്കളെല്ലാം ഒളിവിലായതോടെ ചടങ്ങ് നാമമാത്രമായി നടത്തുകയായിരുന്നു. പള്ളൂരിലേയും ന്യൂമാഹിയിലേയും ഇരട്ട കൊലപാതകത്തെ തുടർന്നാണ് പൊലീസ് നടപടി ഈ മേഖലയിൽ ശക്തമാക്കിയത്. പള്ളൂരിൽ സിപിഎം. നേതാവ് ബാബു കണ്ണിപ്പൊയിലും തുടർന്ന് അര മണിക്കൂർ തികയും മുമ്പ് ആർ. എസ്. എസ്. പ്രവർത്തകനായ ന്യൂ മാഹിയിലെ ഷമേജും കൊല്ലപ്പെടുകയായിരുന്നു. ഈ സംഭവങ്ങളിൽ ബാബു കണ്ണിപ്പൊയിലിനെ കൊലപ്പെടുത്തിയ കേസ് പുതുച്ചേരിയിലും ഷമേജിനെ കൊലപ്പെടുത്തിയ കേസ് കേരളത്തിലുമാണ് നടക്കുന്നത്.

ബാബുവിന്റെ ശവസംസ്‌ക്കാര ചടങ്ങിനിടെ മാഹി തീരദേശ പൊലീസ് ജീപ്പ് അഗ്‌നിക്കിരയാക്കുകയും പള്ളൂർ ഇരട്ടപിലാക്കൂലിലെ ബിജെപി ഓഫീസായ മാരാർജി മന്ദിരം തീവെക്കുകയും നിരവധി സ്ഥാപനങ്ങളും വീടുകളും അക്രമിച്ച് തകർക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ 500 സിപിഎം പ്രവർത്തകർക്കെതിരെയായിരുന്നു പള്ളൂർ പൊലിസ് കേസെടുത്തിരുന്നത്. ഇതിൽ 63 പ്രതികളെ വീഡിയോ ദൃശ്യം പരിശോധിച്ച് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കേസിൽ പ്രതികളായ എട്ടു പേരെ പള്ളൂർ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവർ ഇപ്പോഴും റിമാൻഡിൽ കഴിയുകയാണ്.

ഈ കേസുമായ് ബന്ധപ്പെട്ട് പൊലിസ് സിപിഎം പ്രവർത്തകരെ വേട്ടയാടുന്നെന്ന് ആരോപിച്ച് സിപിഎം പ്രക്ഷോഭത്തിനിറങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതികളെ പിടികൂടാൻ പൊലീസ് ദിവസങ്ങളായി സിപിഎം പ്രവർത്തകരുടെ വീടുകളിൽ രാപ്പകലില്ലാതെ റെയ്ഡിനെത്തുന്നതാണ് സിപിഎമ്മിനെ ചൊടുപ്പിച്ചത്. പുതുച്ചേരി പൊലിസിന്റെ ശല്യം സഹിക്ക വയ്യാതെ സിപിഎം നേതാക്കളും പ്രവർത്തകരും കൂട്ടമാണ് മാഹി മേഖല വിട്ട് കഴിഞ്ഞു. സിപിഎം നേതാവ് കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നതാണ് ഹിന്ദുപരിവാർ സംഘനടകളെ അലോസരപ്പെടുത്തുന്നത്.

പൊലീസ് ഇവരുടെ വീടുകളിലും റെയ്ഡിനിറങ്ങുന്നത് ബിജെപി-ആർ.എസ്.എസ് നേതാക്കളെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ബാബുവിന്റെ കൊലപാതകത്തിന് പകരമെന്നോണം ആർ.എസ്.എസ് പ്രവർത്തകനായ ഷമേജിനെ കൊലപ്പെടുത്തിയെങ്കിലും ബാബുവിന് പകരം വെക്കാൻ ഇത് തികയില്ലെന്ന ധ്വനി ഉയർത്തുന്ന സന്ദേശങ്ങൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായതോടെ മാഹി മേഖലയിലെ ഹിന്ദുപരിവാർ സംഘടനാ നേതാക്കളും ഒളി ജീവിതത്തിലായി. മെയ് ഏഴിന് രാത്രിയാണ് ബാബുവും തൊട്ട് പിന്നാലെ ഷമേജും രാഷട്രീയ കൊലക്കത്തിക്ക് ഇരയായത്. രാഷട്രീയ ബന്ധമുള്ള മുഴുവൻ ആളുകളും കേരളത്തിലെ ബന്ധുവീടുകളിലും സുഹൃത്ത് വീടുകളിലും മാറി താമസിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP