Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഐടിഐ വിദ്യാർത്ഥി മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ; രഞ്ജിത്തിനെ മർദ്ദിച്ചത് അരിനെല്ലൂർ തെക്ക് ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ളയുടെ നേതൃത്വത്തിൽ; ഒളിവിൽ പോയ പ്രതിയെ അറസ്റ്റു ചെയ്തത് ചവറ സിഐയുടെ നേതൃത്വത്തിൽ

ഐടിഐ വിദ്യാർത്ഥി മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ; രഞ്ജിത്തിനെ മർദ്ദിച്ചത് അരിനെല്ലൂർ തെക്ക് ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ളയുടെ നേതൃത്വത്തിൽ; ഒളിവിൽ പോയ പ്രതിയെ അറസ്റ്റു ചെയ്തത് ചവറ സിഐയുടെ നേതൃത്വത്തിൽ

ചവറ: കൊല്ലത്ത് ഐടിഐ വിദ്യർത്ഥി രഞ്ജിത്തിനെ(18) മർദ്ദിച്ചു കൊന്ന കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ. സിപിഎം അരിനെല്ലൂർ തെക്ക് ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ളയാണ് അറസ്റ്റിലായത്. ചവറ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തതത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു.

ഇയാളെ സിഐ ഓഫിസിൽ ചോദ്യം ചെയ്തു വരികയാണ്. ജയിൽ വാർഡൻ മർദിക്കുന്ന സമയത്ത് സമീപത്തുണ്ടായിരുന്ന ആളാണ് വിനീതിന്റെ പിതൃസഹോദരൻ കൂടിയായ സരസൻ പിള്ള. കൊല്ലം ജില്ല ജയിൽ വാർഡൻ തേവലക്കര അരിനല്ലൂർ മല്ലകത്ത് വീട്ടിൽ വിനീതിന്റെ നേതൃത്വത്തിൽ വീടുകയറി മർദിച്ചതിനെ തുടർന്ന് ഗുരുതര പരിക്കേറ്റാണ് തേവലക്കര അരിനെല്ലൂർ ചിറക്കാലക്കോട്ട് കിഴക്കതിൽ രഞ്ജിത് മരിച്ചത്. മർദിച്ച സംഘത്തിൽ ഏഴ് പേരുണ്ടായിരുന്നെന്ന് രഞ്ജിത്തിന്റെ മാതാപിതാക്കൾ പൊലീസിൽ നേരത്തെ മൊഴി നൽകിയിരുന്നു. എന്നാൽ, ജയിൽ വാർഡനെ മാത്രമേ അറസ്റ്റ് ചെയ്തുള്ളൂ.

അറസ്റ്റിലായ ജയിൽ വാർഡൻ വിനീത് ഉൾപ്പെടെ ആറംഗസംഘം വീട്ടിലെത്തി രഞ്ജിത്തിനെ മർദിച്ചതെന്നാണ് മാതാപിതാക്കൾ പൊലീസിൽ നൽകിയ മൊഴി. ഇക്കൂട്ടത്തിൽ വിനീതിന്റെ പിതൃസഹോദരനും സിപിഎം അരിനല്ലൂർ തെക്ക് ബ്രാഞ്ച് സെക്രട്ടറിയുമായ സരസൻപിള്ളയും ഉണ്ടെന്ന് മൊഴിയിലുണ്ട്.

എന്നാൽ, സരസൻ പിള്ള ഉൾപ്പെടെ എല്ലാവരെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ പൊലീസ്, ജില്ല ജയിൽ വാർഡൻ വിനീതിനെ മാത്രം പ്രതിയാക്കുകയായിരുന്നു. രഞ്ജിത്തിനെ മർദിച്ച സംഘത്തിൽ സരസൻ പിള്ള ഉണ്ടെന്ന ആരോപണം സിപിഎം ചവറ ഏരിയ സെക്രട്ടറി ടി. മനോഹരൻ നിഷേധിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP