Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിങ്ങൾ നാമജപ ഘോഷയാത്ര നടത്തിയാൽ ഞങ്ങൾ വനിതാ സംഗമം നടത്തും; നാടുനീളെ നടക്കുന്ന ശബരിമല പ്രതിഷേധത്തിന് തടയിടാൻ സിപിഎം അരയും തലയും മുറുക്കി രംഗത്ത്; ആദ്യ വനിതാ സംഗമം നാളെ പത്തനംതിട്ടയിൽ; വിശ്വാസികളെ കിട്ടാത്തതിനാൽ തൊഴിലുറപ്പ് തൊഴിലാളി വനിതകൾ പങ്കെടുക്കും: ഒരു ദിവസം പണി ചെയ്യാതെ കൂലി

നിങ്ങൾ നാമജപ ഘോഷയാത്ര നടത്തിയാൽ ഞങ്ങൾ വനിതാ സംഗമം നടത്തും; നാടുനീളെ നടക്കുന്ന ശബരിമല പ്രതിഷേധത്തിന് തടയിടാൻ സിപിഎം അരയും തലയും മുറുക്കി രംഗത്ത്; ആദ്യ വനിതാ സംഗമം നാളെ പത്തനംതിട്ടയിൽ; വിശ്വാസികളെ കിട്ടാത്തതിനാൽ തൊഴിലുറപ്പ് തൊഴിലാളി വനിതകൾ പങ്കെടുക്കും: ഒരു ദിവസം പണി ചെയ്യാതെ കൂലി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പേരിൽ നാടു മുഴുവൻ പ്രതിഷേധാഗ്‌നി അലയടിക്കുമ്പോൾ അത് തല്ലിക്കെടുത്താൻ അരയും തലയും മുറുക്കി സിപിഎം രംഗത്ത്. നിങ്ങൾ നാമം ജപിക്കുന്ന വനിതകളെ തെരുവിൽ ഇറക്കുമ്പോൾ ഞങ്ങൾ ലിംഗ സമത്വത്തിനായി സ്ത്രീകളുടെ സംഗമം സംഘടിപ്പിക്കുമെന്നാണ് സിപിഎം നേതൃത്വം പറയുന്നത്.

ഇത്തരത്തിലുള്ള ആദ്യ വനിതാ സംഗമം നാളെ രാവിലെ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിൽ നടക്കും. അതേസമയം പത്തനംതിട്ട ശബരിമല തീർത്ഥാടന കാര്യത്തിൽ വൈകാരിക പ്രതികരണ നടത്തുന്നവർ ആയതു കൊണ്ട് വനിതകൾ കൂടുതലായി എത്തണമെന്ന കർശന നിർദ്ദേശം പാർട്ടി സംവിധാനം നൽകി കഴിഞ്ഞു.

ബ്രാഞ്ച് തലത്തിൽ പരമാവധി വനിതകള പങ്കെടുപ്പിക്കാനാണ് ജില്ലാ നേതൃത്വം ലോക്കൽ കമ്മറ്റികളോട് ആവശ്യപ്പെട്ടത്. എന്നാൽ, സ്ത്രീകൾ ഏറിയ പങ്കും വിശ്വാസികൾ ആയതിനാൽ ലിംഗസമത്വ സംഗമത്തിന് അവർ എത്തില്ല. ഈ വിവരം ബ്രാഞ്ച് കമ്മറ്റികൾ അറിയിച്ചതോടെയാണ് തൊഴിലുറപ്പ് തൊഴിലാളികളെ പാർട്ടിക്കാർ നോട്ടമിട്ടത്.

പിന്നെ അവർക്കുള്ള വാഗ്ദാനങ്ങൾ ആയി. വിധി പ്രഖ്യാപിച്ച സുപ്രീംകോടതിക്കെതിരേ നാട്ടിൽ ഒരു പ്രതിഷേധവുമില്ല. നാമ ജപ ഘോഷയാത്രയെല്ലാം സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെയാണ്. ഇതിൽ പാർട്ടിക്കാരും അണിനിരക്കുന്നതാണ് സിപിഎമ്മിനെ ഭയപ്പെടുത്തിയത്. നാമജപത്തിന് തടയിട്ടില്ലെങ്കിൽ പാർട്ടിയുടെ കെട്ടുറപ്പിനെ തന്നെ ബാധിക്കുമെന്ന് നേതൃത്വം കരുതുന്നു.

അതേസമയം, സിപിഎം വനിതാ ഘടകത്തിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച പത്തനംതിട്ടയിൽ നടത്തുന്ന ജെൻഡർ ഇക്ക്വാളിറ്റി റാലിയിൽ കുടുംബശ്രീയിൽ ഉൾപെട്ട മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ ഹാജർ രേഖപ്പെടുത്തി പങ്കെടുപ്പിക്കാൻ നടക്കുന്ന നീക്കം അവസാനിപ്പിക്കണമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് ആവശ്യപ്പെട്ടു.

പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കുടുംബശ്രീ, സിഡിഎസ് പ്രവർത്തകരെ വിളിച്ചുകൂട്ടി നാളെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുവാൻ ഉദ്യോഗസ്ഥരും സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതിയും നിർബന്ധിക്കുകയാണെന്നും ഇതേകുറിച്ച് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ടവർ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ഡിസിസി പ്രസിഡന്റ് ബാബു ജോർജ് ആവശ്യപ്പെട്ടു.
യുഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതികൾ ഈനീക്കത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കുടുംബശ്രീ പ്രവർത്തകരെ പാർട്ടി പരിപാടിയിൽ പങ്കെടുപ്പിക്കുവാനുള്ള വലിയ നീക്കമാണ് നടക്കുന്നതെന്ന് ബാബു ജോർജ് ആരോപിച്ചു.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധി ധ്യതിപിടിച്ച് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാരിനെതിരായി സ്ത്രീ ജനങ്ങളുടെ വലിയ തോതിലുള്ള പ്രതിഷേധത്തിൽ നിന്നും രക്ഷപെടുന്നതിനാണ് സിപിഎമ്മിന്റെ മഹിളാ സംഘടനയെ രംഗത്തിറക്കി ഇന്ന് റാലി നടത്തുന്നതെന്ന് ബാബു ജോർജ് കുറ്റപ്പെടുത്തി.

കുടുംബശ്രീ പ്രവർത്തകർ, സിഡിഎസ് പ്രവർത്തകർ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾ തുടങ്ങിയവരെ അംഗത്വവും തൊഴിലും നഷ്ടപ്പെടുത്തുമെന്ന് ഭീഷണിപെടുത്തി പാർട്ടി പരുപാടികളിൽ പങ്കെടുപ്പിക്കുന്നത് ഇത്തരം പരുപാടികളിൽ പങ്കെടുക്കുവാൻ പാർട്ടിയിൽ നിന്നും പഴയതുപോലെ ആളുകളെ ലഭിക്കാത്തതുകൊണ്ടാണെന്നും ബാബു ജോർജ് കുറ്റപ്പെടുത്തി.ഭരണ കക്ഷിയായ സിപിഎമ്മിന്റെ നിർദ്ദേശമനുസരിച്ച് ഉദ്യോഗസ്ഥർ കുടുബശ്രീ പ്രവർത്തകരെ നിർബന്ധിച്ച് പാർട്ടി വനിതാ ഘടകത്തിന്റെ റാലിയിൽ പങ്കെടുപ്പിച്ചാൽ ശക്തമായ നിയമ നടപടിയെ നേരിടേണ്ടി വരുമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് മുന്നറിയിപ്പ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP