Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാനത്തെയും, വൈക്കം വിശ്വനെയും തള്ളി സി.പി.എം ; ഗവർണർ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയതിൽ അസ്വാഭാവികതയില്ല ; വിവാദമാക്കുന്നവരുടെ വലയിൽ വീഴേണ്ടതില്ല; മാധ്യമ പ്രവർത്തകരെ ആട്ടിയിറക്കിയ സംഭവം മനഃപൂർവമല്ലെന്ന് കോടിയേരി

കാനത്തെയും, വൈക്കം വിശ്വനെയും തള്ളി സി.പി.എം ; ഗവർണർ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയതിൽ അസ്വാഭാവികതയില്ല ; വിവാദമാക്കുന്നവരുടെ വലയിൽ വീഴേണ്ടതില്ല; മാധ്യമ പ്രവർത്തകരെ ആട്ടിയിറക്കിയ സംഭവം മനഃപൂർവമല്ലെന്ന് കോടിയേരി

തിരുവനന്തപുരം : മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരെ ആട്ടിയിറക്കിയ സംഭവം മനഃപൂർവമല്ലെന്ന് സി.പി.എം. പ്രവേശനം ഇല്ലാത്ത സ്ഥലത്ത് മാധ്യമങ്ങൾ വന്നതിലുള്ള സ്വാഭാവിക പ്രതികരണം മാത്രമാണിതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലാണ് കോടിയേരിയുടെ വിശദീകരണം.

സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ കുറിച്ച് ചർച്ച ചെയ്യാൻ ഗവർണർ പി.സദാശിവം മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയതിൽ അസ്വാഭാവികതയില്ലെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. ഗവർണറും, സർക്കാരും തമ്മിൽ നല്ല ബന്ധമാണ് നിലനിൽക്കുന്നത്. സംഭവം വിവാദമാക്കുന്നവരുടെ വലയിൽ വീഴേണ്ടതില്ലെന്നും തിരുവനന്തപുരത്ത് ചേർന്ന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.

ഗവർണറുടെ നടപടിക്കെതിരെ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വനും, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നടത്തിയ പരസ്യവിമർശനം തള്ളുന്നതാണ് സി.പി.എം സെക്രട്ടേറിയറ്റിന്റെ നിലപാട്. തിരുവനന്തപുരത്തെ സി.പി.എം-ബിജെപി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന സർവകക്ഷിയോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെയാണ് മുഖ്യമന്ത്രി കടക്ക് പുറത്ത് എന്ന് പറഞ്ഞ് ആട്ടിയിറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP