Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വീട്ടിൽ അതിക്രമിച്ചു കയറിയ സിപിഎം പ്രവർത്തകർ വീട്ടമ്മയുടെ ദേഹത്ത് ചുവപ്പ് പെയിന്റ് ഒഴിച്ചു; സിപിഎം പ്രവർത്തകർക്കെതിരെ കേസ്: തലശ്ശേരിയിൽ സിപിഎം-ബിജെപി സംഘർഷം

വീട്ടിൽ അതിക്രമിച്ചു കയറിയ സിപിഎം പ്രവർത്തകർ വീട്ടമ്മയുടെ ദേഹത്ത് ചുവപ്പ് പെയിന്റ് ഒഴിച്ചു; സിപിഎം പ്രവർത്തകർക്കെതിരെ കേസ്: തലശ്ശേരിയിൽ സിപിഎം-ബിജെപി സംഘർഷം

തലശ്ശേരി: തലശ്ശേരിയിൽ സിപിഎം-ബിജെപി സംഘർഷം തുടരുന്നു. വീട്ടിൽ അതിക്രമിച്ചു കയറിയ സിപിഎം പ്രവർത്തകർ വീട്ടമ്മയുടെ ദേഹത്ത് ചുവപ്പ് പെയിന്റ് ഒഴിച്ചതാണ് സംഘർഷത്തിന് വഴിവെച്ചത്. എരഞ്ഞോളി പാലത്ത് വീട്ടമ്മയുടെ ദേഹത്താണ് സിപിഎം പ്രവർത്തകർ പെയിന്റ് ഒഴിച്ചത്. സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസ് എടുത്തു.

എരഞ്ഞോളി കച്ചിമ്പ്രംതാഴെ ഷെമിത നിവാസിൽ ശരത്തിന്റെ വീട്ടിൽ കയറി അമ്മ രജിതയുടെ ദേഹത്ത് പെയിന്റ് ഒഴിച്ചതിനാണ് ഒരു സംഘം സിപിഎം പ്രവർത്തകർക്ക് എതിരെ പൊലീസ് കേസെടുത്തത്. വാളുമായി എത്തിയ അക്രമികൾ രജിതയുടെ കഴുത്തിലെ രണ്ടു പവൻ സ്വർണമാല അപഹരിച്ചതായും ബിജെപി നേതൃത്വം ആരോപിച്ചു. പ്രദേശത്ത് എഎസ്‌പി ചൈത്ര തെരേസ ജോൺ, സിഐ: എംപി. ആസാദ്, എസ്‌ഐ: എം.അനിൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് കാവൽ ഏർപ്പെടുത്തി.

കൊടിമരം തകർത്തതുമായി ബന്ധപ്പെട്ട് എരഞ്ഞോളി പാലത്ത് നേരത്തെ ഇരുകക്ഷികളും തമ്മിൽ സംഘർഷം നിലനിന്നിരുന്നു. കൊളശ്ശേരിയിൽ ബിജെപി നേതാവ് വി.മുരളീധരൻ എംപിയുടെ സഹോദര പുത്രൻ നവനീതിന്(22) മർദനമേറ്റു. ഇതു സംബന്ധിച്ചു കൊളശ്ശേരിയിലെ സോജിത്തിനെതിരെ പൊലീസ് കേസ് എടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP