Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്തനാപുരത്ത് സിപിഎം സിപിഐ പ്രവർത്തകർ നടുറോഡിൽ തമ്മിൽതല്ലി; ഒരു പൊലീസുകാരനുൾപ്പടെ ആറുപേർക്ക് പരിക്ക്; പൊലീസ് ജീപ്പും സ്വകാര്യ വാഹനങ്ങളും പ്രവർത്തകർ തല്ലിത്തകർത്തു; മുൻ സംഘർഷത്തിന്റെ തുടർച്ചയെന്ന് വിവരം

പത്തനാപുരത്ത് സിപിഎം സിപിഐ പ്രവർത്തകർ നടുറോഡിൽ തമ്മിൽതല്ലി; ഒരു പൊലീസുകാരനുൾപ്പടെ ആറുപേർക്ക് പരിക്ക്; പൊലീസ് ജീപ്പും സ്വകാര്യ വാഹനങ്ങളും പ്രവർത്തകർ തല്ലിത്തകർത്തു; മുൻ സംഘർഷത്തിന്റെ തുടർച്ചയെന്ന് വിവരം

മറുനാടൻ ഡെസ്‌ക്‌

കൊല്ലം; സിപിഎം- സിപിഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റു. കൊല്ലം പത്തനാപുരത്താണ് സംഭവമുണ്ടായത്. രാത്രിയോടെ സിപിഎം- സിപിഐ പ്രവർത്തകർ നടുറോഡിൽ തമ്മിൽത്തല്ലുകയായിരുന്നു. പൊലീസുദ്യോഗസ്ഥർക്കും പാർട്ടി പ്രവർത്തകർക്കുമാണ് സംഘർഷത്തിൽ പരിക്കേറ്റത്. പൊലീസ് ജീപ്പും സ്വകാര്യ വാഹനങ്ങളും പ്രവർത്തകർ അടിച്ചുതകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പ്രാദേശിക പ്രശ്‌നങ്ങളാണ് സംഘർഷത്തിനു കാരണമെന്നാണ് സൂചന. കൂടുതൽ പൊലീസിനെ സ്ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂണിൽ നടന്ന സംഘർഷത്തിന്റെ തുടർച്ചയാണെന്നാണ് സൂചന. പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്‌കൂളിലെ എ.ഐ.എസ്.എഫ്- എസ്.എഫ്.ഐ തർക്കമായിരുന്നു അന്ന് സംഘർഷത്തിലേക്ക് നയിച്ചത്. എസ്.എഫ്.ഐക്കാരെ മർദ്ദിക്കാൻ ശ്രമിച്ചവർ സിപിഐ ഓഫീസിലുണ്ടെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ സംഘടിച്ച് സിപിഐ ഓഫീസിലേക്കെത്തുകയായിരുന്നു.

ഇതോടെ സംഘടിച്ച സിപിഐ പ്രവർത്തകർ സിപിഎമ്മുകാരെ പ്രതിരോധിച്ചു. തുടർന്ന് പൊലീസെത്തി മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിൽ പ്രശ്‌നം തീർക്കുകയായിരുന്നു. പത്തനാപുരത്ത് നിരവധി പേർ സിപിഎമ്മിൽ നിന്ന് സിപിഐയിൽ ചേർന്നതാണ് സിപിഎമ്മിന്റെ പ്രകോപനത്തിന്റെ കാരണമെന്ന് സിപിഐ നേതാക്കൾ പറഞ്ഞിരുന്നു. അന്നത്തെ സംഘർഷത്തിന്റെ തുടർച്ചയാണോ ഇതെന്ന് വ്യക്തമായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP