Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

26 ലക്ഷത്തിന്റെ ഇന്നോവ കാറിൽ കറങ്ങാൻ ഇടുക്കി സെക്രട്ടറി; കെകെ ജയചന്ദ്രന്റെ കാർ വാങ്ങൽ പ്രളയാനന്തരം ചർച്ചയാക്കി സിപിഎമ്മിലെ വിമതരും; ഇടുക്കിയിൽ നിന്നൊരു സിപിഎം വിവാദം ഇങ്ങനെ

26 ലക്ഷത്തിന്റെ ഇന്നോവ കാറിൽ കറങ്ങാൻ ഇടുക്കി സെക്രട്ടറി; കെകെ ജയചന്ദ്രന്റെ കാർ വാങ്ങൽ പ്രളയാനന്തരം ചർച്ചയാക്കി സിപിഎമ്മിലെ വിമതരും; ഇടുക്കിയിൽ നിന്നൊരു സിപിഎം വിവാദം ഇങ്ങനെ

തൊടുപുഴ: പ്രളയ ദുരിതാശ്വാസത്തിനായി സർക്കാർ സാലറി ചാലഞ്ചെന്ന പിടിച്ചു പറി ഇടത് സർക്കാർ നടത്തുന്നുവെന്നാണ് ജിവനക്കാരുടെ ആക്ഷേപം. സർക്കാരിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരണം മുന്നോട്ടു പോകുന്നതിനിടെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി 26 ലക്ഷം രൂപയുടെ കാർ വാങ്ങി മാതൃകയായി.നടപടി ജനങ്ങൾക്കിടയിൽ പാർട്ടിക്ക് അവമതിയുണ്ടാക്കുമെന്ന് ഒരു വിഭാഗം സംസ്ഥാന സെക്രട്ടറിക്കു പരാതി അയച്ചു.

അഞ്ചുവർഷം പഴക്കമുള്ള വാഹനമാണു ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ ഉപയോഗിച്ചിരുന്നത്. ഇതിനു പകരമാണു പാർട്ടി ഫണ്ട് ഉപയോഗിച്ചു പുതിയ ഇന്നൊവ ക്രിസ്റ്റ വാങ്ങിയത്. രജിസ്റ്റ്രേഷൻ നടപടികൾ പൂർത്തിയാകുന്നതേയുള്ളൂ. അതേസമയം, പുതിയ വാഹനം വാങ്ങുന്ന വിവരം ജില്ലാ കമ്മിറ്റിയിൽ ചർച്ചചെയ്തതായും പ്രളയത്തിനു മുൻപാണു വാഹനം ബുക്ക് ചെയ്തതെന്നും ജില്ലാ സെക്രട്ടറി വിശദീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP