Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കേരള കോൺഗ്രസിനെ വാഴ്‌ത്തിയും സിപിഐയെ ഇകഴ്‌ത്തിയും വിലയിരുത്തൽ; ജില്ലാ പഞ്ചായത്തിൽ മാണിവിഭാഗവുമായുണ്ടാക്കിയ സഖ്യം മാതൃകയാക്കാം; ജില്ലയിൽ സിപിഐ ദുർബലമായെന്നും സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി

കേരള കോൺഗ്രസിനെ വാഴ്‌ത്തിയും സിപിഐയെ ഇകഴ്‌ത്തിയും വിലയിരുത്തൽ; ജില്ലാ പഞ്ചായത്തിൽ മാണിവിഭാഗവുമായുണ്ടാക്കിയ സഖ്യം മാതൃകയാക്കാം; ജില്ലയിൽ സിപിഐ ദുർബലമായെന്നും സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി

മറുനാടൻ മലയാളി ഡസ്‌ക്‌

കോട്ടയം: കേരള കോൺഗ്രസ് ബന്ധത്തെ സ്വാഗതം ചെയ്തും സിപിഐയെ താഴ്‌ത്തിക്കെട്ടിയും സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ട്.ജില്ലാ പഞ്ചായത്തിൽ മാണി വിഭാഗവുമായുണ്ടാക്കിയ സഖ്യം സംസ്ഥാനത്ത് മാതൃകയാക്കാവുന്നതാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. അതേസമയം ഏരിയാ സമ്മേളനങ്ങളിൽ വിഭാഗീയതയുണ്ടായെന്ന് റിപ്പോർട്ട് സമ്മതിക്കുന്നു. റിപ്പോർട്ടിന്മേലുള്ള പൊതു ചർച്ച നാളെ നടക്കും.

ജില്ലയിൽ സിപിഐ ദുർബലമായെന്നും തിരഞ്ഞെടുപ്പുകളിൽ ബി.ഡി.ജെ.എസിന്റെ പിൻബലത്തിൽ ബിജെപി ശക്തി വർദ്ധിപ്പിച്ചതായും വി.എൻ.വാസവൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സിഐടി.യു ഒഴിച്ച് വർഗ ബഹുജനസംഘടനകൾക്ക് കാര്യമായ വളർച്ച ഉണ്ടാക്കാനായില്ല. എസ്.എഫ്.ഐ,ഡിവൈഎഫ്ഐ ,കെ.എസ്.കെ.ടിയു പ്രവർത്തനം തൃപ്തികരമല്ല.

സിപിഐ ക്ക് കാര്യമായ ശക്തി ജില്ലയിലില്ലെന്ന വിലയിരുത്തലുണ്ടെങ്കിലും വാഴൂർ,കിടങ്ങൂർ തുടങ്ങിയ പ്രദേശങ്ങളിൽ സിപിഎമ്മിൽ നിന്ന് സിപിഐയിലേക്ക് പ്രവർത്തകർ പോയതിനെപ്പറ്റി പരാമർശമില്ല.മാണി ഗ്രൂപ്പിന്റെ ഇടതുമുന്നണി പ്രവേശനത്തെക്കുറിച്ച് പരാമർശമില്ലെങ്കിലും സി.പിഐ ജില്ലയിൽ ദുർബലമാണെന്ന കണ്ടെത്തൽ ജില്ലയിൽ ഏറെ വേരോട്ടമുള്ള മാണി ഗ്രൂപ്പാണ് സി.പിഐയിലും നല്ലതെന്ന് പറയാതെ പറയുകയാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് കാര്യമായ വളർച്ച ഉണ്ടാക്കാനായില്ല . പൂഞ്ഞാർ,കോട്ടയം മണ്ഡലങ്ങളിലെ ദയനീയ പരാജയവും ചില കമ്മിറ്റികളും പ്രാദേശിക നേതാക്കളും തിരഞ്ഞെടുപ്പിൽ സജീവമായിരുന്നില്ലെന്നും സൂചിപ്പിക്കുന്നു. പൂഞ്ഞാറിലെ തോൽവി,അന്വേഷണകമ്മിഷൻ,നടപടി എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP