Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൃഷിഭവൻ ഓഫീസിലെ വനിതാ ഉദ്യോഗസ്ഥർ അടക്കമുള്ള വാട്‌സാപ്പ് ഗ്രൂപ്പിൽ അശ്ശീല ഫോട്ടോ അയച്ച സിപിഎം നേതാവ് വെട്ടിലായി; ഫേക്ക് അക്കൗണ്ടിൽ നിന്നും വന്ന സന്ദേശം ഡിലീറ്റ് ചെയ്തപ്പോൾ ഫോർവാർഡായതെന്ന് നേതാവിന്റെ ന്യായീകരണം; സമൂഹ മാധ്യമത്തിൽ പ്രതിഷേധം ശക്തം

കൃഷിഭവൻ ഓഫീസിലെ വനിതാ ഉദ്യോഗസ്ഥർ അടക്കമുള്ള വാട്‌സാപ്പ് ഗ്രൂപ്പിൽ അശ്ശീല ഫോട്ടോ അയച്ച സിപിഎം നേതാവ് വെട്ടിലായി; ഫേക്ക് അക്കൗണ്ടിൽ നിന്നും വന്ന സന്ദേശം ഡിലീറ്റ് ചെയ്തപ്പോൾ ഫോർവാർഡായതെന്ന് നേതാവിന്റെ ന്യായീകരണം; സമൂഹ മാധ്യമത്തിൽ പ്രതിഷേധം ശക്തം

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട് : വനിതകൾ ഉൾപ്പെടെയുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല ഫോട്ടോ അയച്ച സിപിഎം നേതാവ് വെട്ടിലായി. ബാലുശ്ശേരിയിലെ പ്രമുഖ സിപിഎം നേതാവാണ് പനങ്ങാട് കൃഷിഭവന്റെ കീഴിലുള്ള ഉദ്യോഗസ്ഥരടക്കമുള്ള ഗ്രൂപ്പിലേക്ക് അശ്ലീല ഫോട്ടോ പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ നേതാവ് തനിക്കൊരു ഫേക്ക് അക്കൗണ്ടിൽ നിന്നും വന്ന പോസ്റ്റ് നീക്കം ചെയ്യാനുള്ള ശ്രമത്തിനിടെ അറിയാതെ ഈ ഗ്രൂപ്പിലേക്ക് ഫോർവേർഡ് ചെയ്തുപോയതാണെന്നും പോസ്റ്റ് നീക്കം ചെയ്യണമെന്നും കാണിച്ച് സന്ദേശമയച്ചു. എന്നാൽ ഇതിന് മുമ്പേ തന്നെ ചിലർ സ്‌ക്രീൻ ഷോട്ട് എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു കഴിഞ്ഞിരുന്നു.

എന്റെ ഫോണിലേക്ക് ഏതോ ഫെയ്ക്ക് നമ്പറിൽ നിന്നുമാണ് മോശപ്പെട്ട ഫോട്ടോ വന്നത്. അത് ഡിലീറ്റ് ചെയ്യുന്നതിനിടെ അറിയാതെ ഫോർവേഡ് ചെയ്തുപോയതാണ്. സുഹൃത്തുക്കൾ ഇത് ഡിലീറ്റ് ചെയ്യണമെന്നായിരുന്നു നേതാവ് പോസ്റ്റിട്ടത്. എന്നാൽ സംഭവം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടതോടെ പാർട്ടി പ്രതിരോധത്തിലായിരിക്കുകയാണ്. പാർട്ടിയുടെ മുതിർന്ന നേതാവായതിനാൽ നടപടിയെടുക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

പനങ്ങാട് അഗ്രിക്കൾച്ചർ ഓഫീസർ അഡ്‌മിനായുള്ള കൃഷിഭവന്റെ ഔദ്യോഗിക ഗ്രൂപ്പിലായതിനാൽ സംഭവം ഇപ്പോൾ വലിയ ചർച്ചയായിക്കഴിഞ്ഞു. ഗ്രൂപ്പ് അഡ്‌മിനോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഫെയ്ക്ക് അക്കൗണ്ടിൽ നിന്നാണ് ഇത്തരമൊരു ദൃശ്യം കിട്ടിയതെങ്കിൽ ഇക്കാര്യത്തെക്കുറിച്ചും അന്വേഷണം നടത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP