Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരടിലെ വിവാദ ഫ്‌ളാറ്റ് നിർമ്മാണത്തിൽ അന്വേഷണം സിപിഎം നേതാക്കളിലേക്കും; ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യുക മുൻ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ രണ്ട് നേതാക്കളെ; ഏരിയ കമ്മിറ്റി അംഗത്തിനെയും ചോദ്യം ചെയ്യുന്നത് മുഹമ്മദ് അഷ്‌റഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ

മരടിലെ വിവാദ ഫ്‌ളാറ്റ് നിർമ്മാണത്തിൽ അന്വേഷണം സിപിഎം നേതാക്കളിലേക്കും; ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യുക മുൻ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ രണ്ട് നേതാക്കളെ; ഏരിയ കമ്മിറ്റി അംഗത്തിനെയും ചോദ്യം ചെയ്യുന്നത് മുഹമ്മദ് അഷ്‌റഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരടിൽ നിയമം ലംഘിച്ച് ഫ്ളാറ്റുകൾ നിർമ്മിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം സിപിഎം നേതാക്കളിലേക്കും. ഫ്‌ളാറ്റ് നിർമ്മാണത്തിന് മുൻ ഇടത് ഭരണസമിതിക്കും പങ്കുണ്ട് എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് മുൻ പഞ്ചായത്ത് ഭരണ സമിതിയംഗങ്ങളായ രണ്ടുപേരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യുക. മരട് പഞ്ചായത്ത് ഭരണസമിതിയുടെ കൂടി പിന്തുണയോടെയാണ് 2006ൽ നിയമം ലംഘിച്ചുള്ള നിർമ്മാണ അനുമതികൾ നൽകിയതെന്നാണ് അറസ്റ്റിലായ മുൻ മരട് സെക്രട്ടറി മുഹമ്മദ് അഷ്റഫ് നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഎം നതാക്കളെ ചോദ്യം ചെയ്യുന്നത്.

മരട് പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും പ്രാദേശിക സിപിഎം നേതാക്കളുമായ പി.കെ. രാജു, എം. ഭാസ്‌കരൻ എന്നിവരിൽ നിന്നാണ് മൊഴിയെടുക്കുക. സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ദേവസിയിൽ നിന്ന് അടുത്ത ദിവസം മൊഴി എടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം നിർമ്മാണത്തിന് അനുമതി നൽകിയ കാലത്തെ പല രേഖകളും പിന്നീട് പഞ്ചായത്തിൽ നിന്ന് അപ്രത്യക്ഷമായെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്ത് മിനുട്സിലും തിരുത്തൽ വരുത്തിയെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് ഭരണ സമിതിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്.

അതിനിടെ ഫ്ളാറ്റുകൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള സമിതിയുടെ സിറ്റിങ്ങും കൊച്ചിയിൽ തുടരും. 86 ഫ്ളാറ്റുടമകൾ ഇതുവരെ നഷ്ടപരിഹാരത്തിന് അപേക്ഷ സമർപ്പിച്ചിട്ടില്ലെന്ന് ജസ്റ്റിസ് കെ.ബാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിലുള്ള നഷ്ടപരിഹാര നിർണ്ണയ സമിതി ഇന്നലെ അറിയിച്ചിരുന്നു. ചെവ്വാഴ്ച 34 പേർക്കാണ് സമിതി നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്തത്. 325 ഫ്ളാറ്റുടമകളിൽ 239 അപേക്ഷകളാണ് ഇതുവരെ കമ്മിറ്റിക്ക് ലഭിച്ചിട്ടുള്ളത്. ഇതിൽ 141പേർക്ക് ധനസഹായത്തിന് ശുപാർശ നൽകി കഴിഞ്ഞു.

കേസിലെ ക്രൈംബ്രാഞ്ച് ഹാജരാകാൻ ആവശ്യപ്പെട്ട് ആൽഫ വെഞ്ചേഴ്സ് ഉടമ ജെ പോൾ രാജിന്റെ മുൻകൂർ ജാമ്യ ഹർജി എറണാകുളം ജില്ലാ കോടതി തള്ളി. ക്രൈംബ്രാഞ്ച് കസ്റ്റിഡിയിലുള്ള മൂന്ന് പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഹോളി ഫെയ്ത്ത് എംഡി സാനി ഫ്രാൻസിസ്, മരട് മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, ജൂനിയർ സൂപ്രണ്ടായിരുന്ന പി ജോസഫ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP