Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിക്ക് പിന്നാലെ സിപിഎം മുൻ ലോക്കൽ സെക്രട്ടറിക്ക് സസ്‌പെൻഷൻ; ബന്തിയോട് മുൻ ലോക്കൽ സെക്രട്ടറി ഫാറൂഖ് ഷിറിയയെ സസ്‌പെൻഡ് ചെയ്തത് പാർട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന് പിന്നാലെ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിക്ക് പിന്നാലെ സിപിഎം മുൻ ലോക്കൽ സെക്രട്ടറിക്ക് സസ്‌പെൻഷൻ; ബന്തിയോട് മുൻ ലോക്കൽ സെക്രട്ടറി ഫാറൂഖ് ഷിറിയയെ സസ്‌പെൻഡ് ചെയ്തത് പാർട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിക്ക് പിന്നാലെ സിപിഎം മുൻ ലോക്കൽ സെക്രട്ടറിക്ക് സസ്‌പെൻഷൻ. സിപിഎം. ബന്തിയോട് മുൻ ലോക്കൽ സെക്രട്ടറിയും മുൻ മഞ്ചേശ്വരം ഏരിയാ കമ്മിറ്റി അംഗവുമായ ഫാറൂഖ് ഷിറിയയെയാണ് പാർട്ടി അംഗത്വത്തിൽനിന്ന് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. കുട്ടിയെ ഇയാൾ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.

മുൻ ഏരിയാ സെക്രട്ടറി പി.രഘുദേവ്, ജില്ലാ സെക്രട്ടേറിയറ്റംഗവും മുൻ എംഎ‍ൽഎ.യുമായ കെ.വി.കുഞ്ഞിരാമൻ എന്നിവർ അംഗങ്ങളായ അന്വേഷണക്കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആരോപണ വിധേയനായതിനെത്തുടർന്ന് ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇയാളെ നേരത്തേ നീക്കിയിരുന്നുവെങ്കിലും പാർട്ടി പരിപാടികളിൽ സജീവമായിരുന്നു.

പൊലീസിൽ പരാതിയുണ്ടായിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. നടപടി വൈകുന്നതിന്റെ പേരിൽ പാർട്ടിയിൽ മുറുമുറുപ്പ് ഉയർന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ കൂടുതൽ വിവാദങ്ങളൊഴിവാക്കാൻ നടപടിക്ക് പാർട്ടി തീരുമാനിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP