Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യൂത്ത് ലീഗ് പ്രവർത്തകരെ നേതൃത്വം നിലയ്ക്ക് നിർത്തണം; മന്ത്രിക്കെതിരെ സ്വകാര്യ ചടങ്ങുകളിലെ പ്രതിഷേധം കയറൂരി വിട്ട നിലയിൽ; ലീഗ് നേതാക്കൾ ആരോപണം നേരിട്ടപ്പോൾ സ്വകാര്യ പരിപാടികളിൽ തടഞ്ഞില്ലെന്ന് മറക്കരുത്; ജലീലിനെതിരായ പ്രതിഷേധം അതിര് വിട്ടാൽ വലിയ വില നൽകേണ്ടി വരുമെന്ന് സിപിഎം പ്രസ്താവന

യൂത്ത് ലീഗ് പ്രവർത്തകരെ നേതൃത്വം നിലയ്ക്ക് നിർത്തണം; മന്ത്രിക്കെതിരെ സ്വകാര്യ ചടങ്ങുകളിലെ പ്രതിഷേധം കയറൂരി വിട്ട നിലയിൽ; ലീഗ് നേതാക്കൾ ആരോപണം നേരിട്ടപ്പോൾ സ്വകാര്യ പരിപാടികളിൽ തടഞ്ഞില്ലെന്ന് മറക്കരുത്; ജലീലിനെതിരായ പ്രതിഷേധം അതിര് വിട്ടാൽ വലിയ വില നൽകേണ്ടി വരുമെന്ന് സിപിഎം പ്രസ്താവന

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം:മന്ത്രി കെ ടി ജലീലിനെതിരായ പ്രതിഷേധത്തിൽ നിന്ന് അണികളെ നിലയ്ക്ക് നിർത്താൻ മുസ്ലിംലീഗ് നേതൃത്വം തയ്യാറാകണം. വിവാഹമടക്കമുള്ള സ്വകാര്യപരിപാടിയിൽ മന്ത്രിയെ തടയാനുള്ള നീക്കം അനുവദിക്കാനാവില്ല എന്ന് സിപിഎം ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പരയുന്നു. അണികളെ കയറൂരിവിട്ട് കലാപത്തിനും അതിക്രമത്തിനുമാണ് ലീഗ് ശ്രമം. പ്രതിഷേധം അതിരുവിട്ടാൽ വലിയ വില നൽകേണ്ടിവരുമെന്ന് ലീഗ് നേതൃത്വം ഓർക്കുന്നത് നല്ലതാണ്.

ജനാധിപത്യ രീതിയിലുള്ള പ്രതിഷേധമല്ല മുസ്ലിംയൂത്ത് ലീഗുകാർ നടത്തുന്നത്. ഞായറാഴ്ച കല്ല്യാണത്തിന് പോകുമ്പോഴായിരുന്നു കുഴപ്പത്തിനുള്ള നീക്കം. സ്വകാര്യസന്ദർശനങ്ങൾക്ക് പോകവെ മന്ത്രിയെയൊ ജനപ്രതിനിധിയേയോ എന്ത് പ്രതിഷേധമുണ്ടായാലും തടയാറില്ല. യുഡിഎഫ് ഭരണത്തിൽ നാണംകെട്ട കേസുകളിൽപ്പെട്ട് ജനരോഷം നേരിടേണ്ടിവന്ന അനുഭവം മന്ത്രിമാരായിരുന്ന ലീഗ് നേതാക്കൾക്കുണ്ടായി. എന്നാൽ അന്നും അവരെ സ്വകാര്യ പരിപാടികളിൽ വിലക്കിയിട്ടില്ലെന്നത് മറക്കരുത്. അതിരുവിടുന്ന അണികളെ ലീഗ് നേതാക്കൾ നിയന്ത്രിക്കണം. ഇല്ലെങ്കിൽ കനത്ത വിലനൽകേണ്ടിവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP