Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഎമ്മിന് പിരിവ് നൽകിയില്ല; വയോധികന്റെ കടയിൽ കരി ഓയിൽ ഒഴിച്ച് പ്രവർത്തകർ; പ്രതികാര നടപടി വീട്ടിൽ നിന്നും പിരിവ് നൽകി രണ്ടാമാത് നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ; അബൂബക്കറോട് ചോദിച്ചത് 500 രൂപ

സിപിഎമ്മിന് പിരിവ് നൽകിയില്ല; വയോധികന്റെ കടയിൽ കരി ഓയിൽ ഒഴിച്ച് പ്രവർത്തകർ; പ്രതികാര നടപടി വീട്ടിൽ നിന്നും പിരിവ് നൽകി രണ്ടാമാത് നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ; അബൂബക്കറോട് ചോദിച്ചത് 500 രൂപ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറ പേട്ടയിൽ വയോധികന്റെ കടയിൽ കരി ഓയിൽ ഒഴിച്ച് സിപിഎം പ്രവർത്തകർ. സിപിഎമ്മിന് പിരിവ് നൽകാൻ വിസമ്മതിച്ചതാണ് വയോധികന്റെ കടയിൽ കരി ഓയിൽ ഒഴിക്കാൻ കാരണമായത്. പിരിവിന് എത്തിയ പ്രവർത്തകരോട് പണം നൽകാൻ കഴിയില്ലെന്ന് അബൂബക്കർ അറിയിച്ചു.

തൃപ്പൂണിത്തുറ പേട്ട ബസ് സ്റ്റോപ്പിന് സമീപം കച്ചവടം നടത്തുന്ന അബൂബക്കറിന്റെ കടയിൽ അഞ്ഞൂറ് രൂപ പിരിവ് നൽകണമെന്നാവശ്യപ്പെട്ടാണ് സിപിഎം പ്രവർത്തകരെത്തിയത്. എന്നാൽ വീട്ടിൽ നിന്ന് പാർട്ടി ഫണ്ടിലേക്ക് പണം നൽകിയെന്നും രണ്ടുതവണ പണം നൽകാൻ കഴിയില്ലെന്നും അബൂബക്കർ അറിയിച്ചു. തുടർന്ന് രസീത് നൽകി പ്രവർത്തകർ മടങ്ങി.

അടുത്ത ദിവസം രാവിലെ കട തുറക്കാനെത്തിയപ്പോൾ മുൻവശത്ത് കരി ഓയിൽ ഒഴിച്ചിരുന്നതായി അബൂബക്കർ പറയുന്നു. പ്രശ്നം കൈവിട്ടുവെന്നുറപ്പായപ്പോൾ കൗൺസിലറും പ്രാദേശിക പാർട്ടി നേതാക്കളും കടയിലെത്തി മാപ്പ് പറഞ്ഞതായും പണം നൽകേണ്ടതില്ലെന്ന് അറിയിച്ചുവെന്നും അബൂബക്കർ കൂട്ടിച്ചേർത്തു.ഈ വിഷയം നേരത്തെ തന്നെ പറഞ്ഞ് പരിഹരിച്ചതാണെന്നും കരി ഓയിൽ ഒഴിച്ച് മറ്റാരോ അവസരം മുതലെടുത്തതാണെന്നും പാർട്ടിയുടെ തൃപ്പൂണിത്തുറ നേതൃത്വം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP