ശരണമറ്റവർക്ക് സഹായമെത്തിക്കാൻ മുന്നിട്ടിറങ്ങും; സംസ്ഥാനത്ത് 2000 വീടുകൾ നിർമ്മിച്ചുനൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ
April 16, 2018 | 10:10 PM IST | Permalink

പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: സിപിഎം സംസ്ഥാനത്ത് 2000 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
സിപിഎം പാർട്ടി കോൺഗ്രസിനോടനുന്ധിച്ച് കോതമംഗലം എരിയ കമ്മിറ്റി കോട്ടപ്പടി ചേറങ്ങനാലിലും കവളങ്ങാട് എരിയ കമ്മിറ്റി നേര്യമംഗലം പുത്തൻകുരിശിലും നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽ ദാനം നേര്യമംഗലത്തും കോട്ടപ്പടിയിലും നടത്തി സംസാരിക്കുകയായിരുന്നു.
സിപിഎം പാർട്ടി കോൺഗ്രസിനോടനുന്ധിച്ച് കോതമംഗലം എരിയ കമ്മിറ്റി കോട്ടപ്പടി ചേറങ്ങനാലിലും കവളങ്ങാട് എരിയ കമ്മിറ്റി നേര്യമംഗലം പുത്തൻകുരിശിലും നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽ ദാനം നേര്യമംഗലത്തും കോട്ടപ്പടിയിലും നടത്തി സംസാരിക്കുകയായിരുന്നു.
കവളങ്ങാട് കല്ലുങ്കൽ ശശിക്കും ചേറങ്ങനാലി പാമ്പുരി പാറയിൽ പറേകൂടി രാജു - ശാരദ ദമ്പതിക്കൾക്കുമാണ് വീടുകൾ നിർമ്മിച്ചു നൽകിയത്.
പൊളിഞ്ഞു വീഴാറായ വീട്ടിലാണ് രാജുവും കുടുംബവും താമസിച്ചിരുന്നത്.ജന്മനാ രോഗബാധിതനാണ് മകൻ സുധീഷ് .കൂലിപ്പണി ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം.രാജുവിന് സ്വന്തമായുള്ള അഞ്ച് സെന്റ് സ്ഥലത്താണ് വീട് നിർമ്മിച്ചു നൽകിയിട്ടുള്ളത്.
പടുത വലിച്ചുകെട്ടിയാണ് പുത്തൻകുരിശിൽ ശശിയും കുടുംബവും താമസിച്ചിരുന്നത്.കൂലിപ്പണി ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം. ശശിയുടെ ഭാര്യ കഴിഞ്ഞ ആറ് വർഷത്തോളമായി തളർന്ന് കിടപ്പിലാണ്.രണ്ടിടത്തും ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ റാലിയും, പൊതുസമ്മേളനവും സംഘടിപ്പിച്ചിരുന്നു. ജില്ലാ സെക്രട്ടറി പി.രാജീവ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എൻ.മോഹനൻ,ഗോപി കോട്ടമുറിക്കൽ,ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.ആർ.മുരളിധരൻ,പി.എം.ഇസ്മയിൽ, ജില്ലാ കമ്മിറ്റി അംഗമായ പി.എൻ.ബാലകൃഷ്ണൻ,ജോയ്‌സ് ജോർജ്ജ് എംപി,ആന്റണി ജോൺ എംഎൽഎ എന്നിവർ പങ്കെടുത്തു.