Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎം വാക്കുപാലിച്ചു: കോഴിക്കോട് നിപ്പ ബാധിച്ച് മരിച്ച കൂരാച്ചുണ്ട് സ്വദേശി രാജന്റെ കുടുംബത്തിനുള്ള വീടിന്റെ തറക്കല്ലിട്ടു

സിപിഎം വാക്കുപാലിച്ചു: കോഴിക്കോട് നിപ്പ ബാധിച്ച് മരിച്ച കൂരാച്ചുണ്ട് സ്വദേശി രാജന്റെ കുടുംബത്തിനുള്ള വീടിന്റെ തറക്കല്ലിട്ടു

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: നിപ്പബാധിച്ച് മരിച്ച കോഴിക്കോട് കൂരാച്ചുണ്ട് മാടംമ്പള്ളി മീത്തൽ രാജന്റെ കുടുംബത്തിന് സിപിഎം നിർമ്മിച്ചുനാൽകുന്ന വീടിന്റെ തറക്കല്ലിട്ടു. കൂരാച്ചുണ്ട് ലോക്കൽ കമ്മറ്റിയാണ് വീടുനിർമ്മിച്ചു നൽകുന്നത്. നേരത്തെ നിപ്പ ബാധിച്ച് മരിച്ച സമയത്ത് തന്നെ രാജന്റെ കുടുംബത്തിന് വീടുനിർമ്മിച്ചു നൽകുമെന്ന് സിപിഎം ലോക്കൽ കമ്മറ്റി പറഞ്ഞിരുന്നു.

രാജന്റെ കുടുംബത്തിലെ അവസ്ഥകളെ കുറിച്ച് അന്ന് വലിയ രീതിയിൽ മാധ്യമ ചർച്ചകളും വീട്ടുകാരുടെ അടുത്തേക്ക് ആരും പ്രവേശിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ സിപിഎം പ്രവർത്തകരിടപെട്ടായിരുന്നു രാജന്റെ വീട്ടിലെ മരണാനന്തര ചടങ്ങുകളും മറ്റും നടത്തിയിരുന്നത്. രണ്ട് പെൺകുട്ടികളും ഭാര്യയും രോഗിയായ മാതാവുമായി രാജൻ ജീവിച്ചിരുന്നത് തകർന്ന് വീഴാറായ വീട്ടിലായരുന്നു. രാജൻ മരിച്ചതിന് ശേഷം സിപിഎമ്മായിരുന്നു കുടുംബത്തിന്റെ കാര്യങ്ങൾ നോക്കിയിരുന്നത്. അന്ന് തന്നെ വീട് നിർമ്മിച്ചുനൽകുമെന്നും സിപിഎം കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റി ഉറപ്പു പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മറ്റി രൂപീകരിച്ചു പ്രവർത്തനവും ആരംഭിച്ചിരുന്നു. ഈ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഇന്ന് തറക്കല്ലിടൽ നടന്നത്.

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എം മെഹബൂബ് തറക്കല്ലിടൽ കർമ്മം നിർവഹിച്ചു. എംഎൽഎ പുരുഷൻ കടലുണ്ടി മുഖ്യാതിഥിയായിരുന്നു. വീടുനിർമ്മാണ കമ്മറ്റിയുടെ ചെയർമാൻ ഉറുമ്പിൽ രാജന്മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. അടുത്ത ദിവസം തന്നെ വീടിന്റെ നിർമ്മാണ പ്രവർത്തനം തുടങ്ങി ഒരു മാസത്തിനകം രാജന്റെ കുടുംബത്തെ പുതിയ വീട്ടിലേക്ക് മാറ്റാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP