Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊന്നാനിയിൽ പി.വി അൻവറിനെതിരെ പ്രസംഗിച്ച പരിസ്ഥിതി സംരക്ഷണയാത്രക്കുനേരെ താനൂരിൽ ആക്രമണം; മൂന്നു പേർക്ക്പരുക്ക്, വാഹനത്തിലെ നോട്ടീസുകൾ കത്തിച്ചു; അൻവറിനെ പരാജയപ്പെടുത്തേണ്ടത് പരിസ്ഥിതി പ്രവർത്തകരുടെ കടമയെന്ന് സി.ആർ നീലകണ്ഠൻ

പൊന്നാനിയിൽ പി.വി അൻവറിനെതിരെ പ്രസംഗിച്ച പരിസ്ഥിതി സംരക്ഷണയാത്രക്കുനേരെ താനൂരിൽ ആക്രമണം; മൂന്നു പേർക്ക്പരുക്ക്, വാഹനത്തിലെ നോട്ടീസുകൾ കത്തിച്ചു; അൻവറിനെ പരാജയപ്പെടുത്തേണ്ടത് പരിസ്ഥിതി പ്രവർത്തകരുടെ കടമയെന്ന് സി.ആർ നീലകണ്ഠൻ

ജംഷാദ് മലപ്പുറം

മലപ്പുറം: പൊന്നാനിയിലെ എൽ.ഡി.എഫ് പി.വി അൻവറിന്റെ നിയമലംഘനങ്ങൾക്കെതിരെ പ്രസംഗിച്ചതിന് പരിസ്ഥിതി സംരക്ഷണയാത്രക്കു നേരെ താനൂരിൽ ആക്രമണം. അൻവറിന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്തുവിവരങ്ങൾ മറച്ചുവെച്ചവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയ വിവരാവകാശ കൂട്ടായ്മ കോ ഓർഡിനേറ്റർ കെ.വി ഷാജി, അൻവറിന്റെ കക്കാടംപൊയിലിലെ പാർക്കിനും തടയണക്കുമെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയ നദീസംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി രാജൻ, പശ്ചിമഘട്ട സംരക്ഷണസമിതി പ്രവർത്തകൻ അബ്ദുൽ മജീദ് മല്ലഞ്ചേരി എന്നിവർക്കാണ് മർദ്ദനമേറ്റത്.

വാഹനത്തിലെ നോട്ടീസുകൾ കത്തിക്കുകയും റോഡിൽവാരിവലിച്ചിട്ട് നശിപ്പിക്കുകയും ചെയ്തു. ബാനറുകളും കീറി നശിപ്പിച്ചു. വെള്ളിയാഴച്ച വൈകുന്നേരം ആറിന് താനൂരിൽ സമാപനയോഗത്തിൽ കെ.വി ഷാജി പ്രസംഗിക്കുന്നതിനിടെയാണ് നൂറോളം പേരുടെ നേതൃത്വത്തിൽ ആക്രമണമുണ്ടായത്. ഷാജിയുടെ ഫോൺ തകർക്കുകയും ചെയ്തു.

പൊലീസെത്തിയതോടെയാണ് അക്രമികൾ പിരിഞ്ഞുപോയത്. പരിസ്ഥിതി പ്രവർത്തകർ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി. ജനാധിപത്യപരമായ അഭിപ്രായപ്രകടനംപോലും നിഷേധിക്കുന്ന രാഷ്ട്രീയ ഫാസിസമാണ് താനൂരിൽ അരങ്ങേറിയതെന്നും കുറ്റപ്പെടുത്തി.

അതേസമയം അൻവറിനെ പരാജയപ്പെടുത്തേണ്ടത് പരിസ്ഥിതി പ്രവർത്തകരുടെ കടമയാണെന്നാണ് ആം ആത്മി നേതാവ് സിആർ നിലകണ്ഠൻ. ഹൈക്കോടതി പറഞ്ഞിട്ടും ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ചു പണിത തടയണപൊളിക്കാൻ തയ്യാറാകാത്ത പരിസ്ഥിതി വിരുദ്ധനാണ് അൻവറെന്നും പരിസ്ഥിതിയും പ്രകൃതിസംരക്ഷണവും രാഷ്ട്രീയകക്ഷികൾ തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമായി പരിഗണിക്കാത്തത് ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്‌ച്ച രാവിലെ മലപ്പുറത്ത് നിന്നും പരിസ്ഥിതി പ്രവർത്തകർ സി.ആർ നീലകണ്ഠനാണ് പ്രകൃതിയെ തകർക്കുന്ന രാഷ്ട്രീയത്തിനെതിരെയുള്ള രണ്ടു ദിവസത്തെ പരിസ്ഥിതി സംരക്ഷണയാത്ര ഉദ്ഘാടനം ചെയ്തത്. ആക്രമണംകൊണ്ട് പിന്മാറില്ലെന്നും പരിസ്ഥിതിസംരക്ഷണയാത്രയുടെ രണ്ടാംദിന പര്യടനം ഇന്ന് രാവിലെ തിരൂരിൽ നിന്നും ആരംഭിക്കുമെന്നും നദീസരംക്ഷണസമിതി ജനറൽ സെക്രട്ടറി ടി.വി രാജൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP