Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇരട്ടപ്പേര് വിളിച്ചതിനെ ചൊല്ലി തർക്കം; കൊല്ലത്ത് വയോധികനെ കുത്തിക്കൊന്നു; സംഭവത്തിൽ 63കാരൻ പിടിയിൽ; കത്തിക്കുത്ത് ഉണ്ടായത് അസഭ്യം വിളിക്കും കല്ലേറിനും പിന്നാലെ; ഒമ്പതു കുത്തേറ്റ വയോധികൻ മരിച്ചത് ആശുപത്രിയിൽ വച്ച്

ഇരട്ടപ്പേര് വിളിച്ചതിനെ ചൊല്ലി തർക്കം; കൊല്ലത്ത് വയോധികനെ കുത്തിക്കൊന്നു; സംഭവത്തിൽ 63കാരൻ പിടിയിൽ; കത്തിക്കുത്ത് ഉണ്ടായത് അസഭ്യം വിളിക്കും കല്ലേറിനും പിന്നാലെ; ഒമ്പതു കുത്തേറ്റ വയോധികൻ മരിച്ചത് ആശുപത്രിയിൽ വച്ച്

കൊല്ലം: കടയ്ക്കലിൽ വച്ച് ഇരട്ടപ്പേര് വിളിച്ച പ്രശ്‌നത്തിൽ രണ്ട് വയോധികന്മാർ തമ്മിൽ തർക്കവും അസഭ്യം വിളിയും. ഒടുവിൽ കയ്യാങ്കളിയിലേക്കും അസഭ്യം വിളിയിലേക്കും പിന്നീട് കത്തിക്കുത്തിലേക്കും സംഭവം നീണ്ടു. കുത്തേറ്റ 72 കാരൻ ആശുപത്രിയിൽ മരിച്ചു.

ഇരട്ടപ്പേരു വിളിച്ചതിനെത്തുടർന്നാണ് സംഘർഷമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. തർക്കത്തിനിടെ കുത്തേറ്റ വളവുപച്ച മഹാദേവർകുന്ന് സജീന മൻസിലിൽ ബഷീർ (72) ആണ് മരിച്ചത്. പ്രതി മുദീന മൻസിലിൽ ഷാജഹാനെ (63) നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ശനിയാഴ്ച കൊല്ലം മഹാദേവർകുന്നിലായിരുന്നു വയോധികർ തമ്മിൽ വാക്കുതർക്കവും ഏറ്റമുട്ടലും ഉണ്ടായത്.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ: ഇരട്ടപ്പേരു വിളിച്ച് ഷാജഹാൻ കളിയാക്കിയതു ബഷീർ ചോദ്യം ചെയ്തു. ഇതു പിന്നീട് അസഭ്യം വിളിയിലെത്തി. ഇതിനിടെ, ഷാജഹാനെ ബഷീർ കല്ലെറിഞ്ഞു. ഇവിടെനിന്നു പോയ ബഷീറിനെ പിന്നാലെയെത്തിയ ഷാജഹാൻ കത്തി കൊണ്ടു കുത്തുകയായിരുന്നു.

9 തവണ കുത്തേറ്റ ബഷീർ താലൂക്ക് ആശുപത്രിയിൽവച്ചു മരിക്കുകയായിരുന്നു. മൃതദേഹം മോർച്ചറിയിൽ. ഞായറാഴ്ച പോസ്റ്റ്‌മോർട്ടം നടത്തി കാനൂർ പള്ളിയിൽ കബറടക്കും. അവിവാഹിതനായ ബഷീർ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗമാണ്. സഹോദരനെ കുത്തിപ്പരുക്കേൽപിച്ച കേസിലും ഷാജഹാൻ പ്രതിയാണ്. സിഐ വി എസ്.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കൊലപാതകത്തിൽ പ്രതിഷേധിച്ചു സിപിഎം ഞായറാഴ്ച ചിതറ പഞ്ചായത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP