Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിന്നക്കനാലിൽ സർക്കാർഭൂമി വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തിയ കേസ്; എം എം മണിയുടെ സഹോദരനും കുടുംബാംഗങ്ങൾക്കുമെതിരേ ക്രൈം ബ്രാഞ്ചിന്റെ കുറ്റപ്പത്രം; അച്യുതാനന്ദന്റെ കാലത്ത് തുടങ്ങിയ അന്വേഷണത്തിൽ റവന്യൂ ഉദ്യോഗസ്ഥരടക്കം പ്രതി പട്ടികയിൽ 22പേർ; പ്രതികൾ സർക്കാരിനെ പറ്റിച്ച് സ്വന്തമാക്കിയത് 98സെന്റ് ഭൂമിയെന്ന് ക്രൈം ബ്രാഞ്ച്

ചിന്നക്കനാലിൽ സർക്കാർഭൂമി വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തിയ കേസ്; എം എം മണിയുടെ സഹോദരനും കുടുംബാംഗങ്ങൾക്കുമെതിരേ ക്രൈം ബ്രാഞ്ചിന്റെ കുറ്റപ്പത്രം; അച്യുതാനന്ദന്റെ കാലത്ത് തുടങ്ങിയ അന്വേഷണത്തിൽ റവന്യൂ ഉദ്യോഗസ്ഥരടക്കം പ്രതി പട്ടികയിൽ 22പേർ; പ്രതികൾ സർക്കാരിനെ പറ്റിച്ച് സ്വന്തമാക്കിയത് 98സെന്റ് ഭൂമിയെന്ന് ക്രൈം ബ്രാഞ്ച്

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ:സർക്കാർഭൂമി കയ്യേറിയ കേസിൽ വൈദ്യുതമന്ത്രി എം എം മണിയുടെ സഹോദരൻ എം എം ലംബോധരനും കുടുംബാംഗങ്ങൾക്കുമെതിരേ ക്രൈം ബ്രാഞ്ച് കോടതിയിൽ കുറ്റപത്രം നൽകി. ചിന്നക്കനാലിലെ സർക്കാർഭൂമി വ്യാജരേഖകളുപയോഗിച്ച് കൈവശപ്പെടുത്തിയെന്നാണ് കേസ്.റവന്യൂരേഖകളിൽ കൃത്രിമം കാണിച്ച് സർക്കാർ ഭൂമി പട്ടയഭൂമിയാണെന്ന് വരുത്തിയാണ് മന്ത്രിയുടെ സഹോദരനും കുടുംബാംഗങ്ങളും കോടിക്കണക്കിന് വില മതിക്കുന്ന ചിന്നക്കനാലിലെ ഭൂമി സ്വന്തമാക്കിയതെന്ന് ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു.

2004-05 കാലയളവിൽ നടന്ന ക്രമക്കേടിനെ കുറിച്ച് 2007ൽ വി എസ് അച്യുതാനന്ദന്റെ മൂന്നാർ ദൗത്യകാലത്താണ് എം എം മണിയുടെ സഹോദരന്റെ ഇടപാടുകൾ ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. പന്ത്രണ്ടു വർഷത്തെ അന്വേഷണത്തിനൊടുവിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

മന്ത്രിയുടെ സഹോദരനും കുടുംബാംഗങ്ങളും റവന്യൂ ഉദ്യോഗസ്ഥരും അടക്കം ഇരുപത്തിരണ്ടു പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ചിന്നക്കനാലിലെ വേണാട്ടുതാവളത്ത് മൂന്നേക്കർ 98 സെന്റ് സർക്കാർ ഭൂമി വ്യാജരേഖ ഉപയോഗിച്ച് പ്രതികൾ സ്വന്തമാക്കിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ലംബോദരന്റെ ഭാര്യാസഹോദരനായ പി എ രാജേന്ദ്രനാണ് കേസിൽ ഒന്നാം പ്രതി. ലംബോദരൻ രണ്ടാംപ്രതിയും.

റവന്യൂരേഖകളിൽ കൃത്രിമം കാണിച്ച് സർക്കാർ ഭൂമി പട്ടയഭൂമിയാണെന്ന് വരുത്തിയാണ് മന്ത്രിയുടെ സഹോദരനും കുടുംബാംഗങ്ങളും കോടിക്കണക്കിന് വില മതിക്കുന്ന ചിന്നക്കനാലിലെ ഭൂമി സ്വന്തമാക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

ക്രമക്കേടിനു വേണ്ടി വില്ലേജ് ഓഫീസിലെ രേഖകൾ കീറിമാറ്റിയെന്നും കുറ്റപത്രത്തിലുണ്ട്. 2007ൽ വി എസ് അച്യുതാനന്ദന്റെ മൂന്നാർ ദൗത്യകാലത്താണ് എം എം മണിയുടെ സഹോദരന്റെ ഇടപാടുകൾ ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. പന്ത്രണ്ടു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP