Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എം.എ ബേബിയുടെ മാനനഷ്ടകേസ്; ക്രൈം നന്ദകുമാർ കുറ്റക്കാരനല്ലെന്ന് വിധിച്ച് കോടതി; സ്വരലയയുടെ പേരിൽ സിപിഎം നേതാവ് കാശു വെട്ടിച്ചെന്ന ക്രൈം വാരികയിലെ വാർത്ത മാനനഷ്ടം ഉണ്ടാക്കിയെന്ന വാദം തള്ളി കോടതി

എം.എ ബേബിയുടെ മാനനഷ്ടകേസ്; ക്രൈം നന്ദകുമാർ കുറ്റക്കാരനല്ലെന്ന് വിധിച്ച് കോടതി; സ്വരലയയുടെ പേരിൽ സിപിഎം നേതാവ് കാശു വെട്ടിച്ചെന്ന ക്രൈം വാരികയിലെ വാർത്ത മാനനഷ്ടം ഉണ്ടാക്കിയെന്ന വാദം തള്ളി കോടതി

തിരുവനന്തപുരം: തിരുവനന്തപുരം: ക്രൈം വാരിക എഡിറ്റർക്കെതിരെ മുൻ മന്ത്രി എം.എ.ബേബി ഫയൽ ചെയ്ത അപകീർത്തിക്കേസിൽ എഡിറ്റർ റ്റി.പി.നന്ദകുമാറിനെ വെറുതെ വിട്ടു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് റ്റി. മഞ്ജിത്താണ് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 248 പ്രകാരം പ്രതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. കേസ് തെളിയിക്കുന്നതിൽ വാദിഭാഗം പരാജയപ്പെട്ടതായി വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി.

2004 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ' സ്വരലയ ' പദ്ധതിയിൽ മുൻ മന്ത്രി എം.എ.ബേബി അഴിമതി കാട്ടിയെന്ന് ക്രൈം വാരികയിൽ പ്രസിദ്ധീകരിച്ച വാർത്തയാണ് അപകീർത്തി കേസിനാധാരമായത്. തനിക്കെതിരായ ദോഷാരോപണം തന്റെ ഖ്യാതിക്ക് ഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെ പ്രസിദ്ധീകരിച്ചു വെന്ന് കാണിച്ച് എം.എ.ബേബിയാണ് കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തത്. ബേബിയുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയ കോടതി 2005 ഓഗസ്റ്റ് 6 ന് നന്ദകുമാറിനെ പ്രതിചേർത്ത് നേരിട്ട് കേസെടുക്കുകയായിരുന്നു.

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും രാജ്യസഭാ പാർലമെന്ററി ലെജിസ്ലേറ്റീവ് ചെയർമാനുമായിരുന്ന എം എ ബേബി ക്രൈം ചീഫ് എഡിറ്റർ ടിപി നന്ദകുമാറിനെ പ്രതിയാക്കി നൽകിയ അപകീർത്തി കേസ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി ടിപി നന്ദകുമാർ കുറ്റക്കാരനല്ലെന്നു കണ്ടെത്തി വെറുതെവിട്ടുകൊണ്ട് അദ്ദേഹം ഉന്നിയിച്ച വാദമുഖങ്ങളും, നിരത്തിയ തെളിവുകളും പരിശോദിച്ചതിന്റെ വെളിച്ചത്തിലാണു തള്ളി വിധി ഉണ്ടായതൂ.

ബേബി രാജ്യസഭാ പാർലമെന്റ ലെജിസ്ലേറ്റീവ് ചെയർമാനായിരിക്കെ തന്റെ ഔദ്യോഗിക വസതിയുടെ പേര് ദുരുപയോഗം ചെയ്തു സ്വരലയ എന്ന ഒരു പ്രൈവറ്റ് സംഘടന രൂപീകരിച്ചു അതിന്റെ പേരിൽ ഔദ്യോഗിക സ്വാധീനമുപയോഗിച്ച് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും ഹവാല വഴിയും വിദേശത്തുനിന്നും കോടികൾ പിരിച്ചു എന്നുള്ള ആരോപണമായിരുന്നു 1998 ഒക്ടോബർ ലക്കം ക്രൈമിൽ സ്വരലയ അഴിമതി എം എ ബേബിയെ പുറത്താക്കുമോ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചിരുന്നത്.

ഇത് അപകീർത്തികരമാണെന്നു ആരോപിച്ചാണ് എംഎ ബേബി ക്രൈം ചീഫ് എഡിറ്റർ ക്കെതിരെ കേസ് ഫയൽ ചെയ്തത്.. എന്നാൽ പ്രസിദ്ധീകരിച്ച വാർത്തകളെല്ലാം തന്നെ സത്യമാണെന്ന് തെളിയിക്കാനായി ടിപി നന്ദകുമാർ 21-ഓളം രേഖകൾ കോടതിയിൽ ഹാജരാക്കി ..ബേബി കവിയൂർ പെൺവാണിഭ കേസിലെ പതിനാല് വയസുകാരി അനഘയെ ബലാൽസംഗം ചെയ്തു എന്ന രേഖയടക്കം സ്വരലയ യിലെ തട്ടിപ്പുകളുടെ മുഴുവൻ രേഖകളും കോടതിയിൽ ഹാജരാക്കിയപ്പോൾ എംഎ ബേബി കുറ്റം സമ്മതിക്കേണ്ടിവന്നു.

ബേബിയുടെ രാഷ്ട്രീയഭാവി തകർക്കുന്ന വിധിയാണ് കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്.. കഴിഞ്ഞ 20 വർഷമായി നടന്ന നിയമപോരാട്ടത്തിൽ വിജയം കൈവിട്ടത് എംഎ ബേബിയുടെ രാഷ്ട്രീയഭാവിക്ക് തിരിച്ചടിയാണ് മുമ്പ് വാർത്ത വന്നതിനെ തുടർന്നാണ് എം എ ബേബി പോളിറ്റ് ബ്യൂറോ മെമ്പറിൽ നിന്നും ഒഴിവാക്കിയതും തടർന്നൂ കോടിയേരി ബാലകൃഷ്ണൻ അവസരം കിട്ടിയതും അതിനെ തുടർന്നാണ് ഡൽഹി രാഷ്ട്രീയത്തിൽ നിന്നും കേരളത്തിലേക്ക് ഇദ്ദേഹം കുടു മാറിയതു.!

സ്വരലയ നടത്തിയ അഴിമതികൾക്കു ഏല്ലാം താനല്ല ഉത്തരവാദിയെന്നും ഇന്ത്യൻ രാഷ്ട്രപതി ആയിരുന്ന ശ്രീ കെആർ നാരായണനും സുപ്രീം കോടതി ജസ്റ്റിസ് ആയിരുന്ന ബാലകൃഷ്ണൻ ഏറാടിയും മുൻ കേന്ദ്ര മന്ത്രിമാരായ എ കെ ആന്റണിയും വയലാർ രവിയും ആണെന്ന് സ്ഥാപിക്കാനാണ് എം എ ബേബി കോടതിയിൽ ശ്രമിച്ചത്. എന്നാൽ എം എ ബേബി നടത്തിയ ഒരു ബിനാമി സ്ഥാപനമാണ് സ്വരലയ എന്ന് കോടതിയിൽഎന്നു നന്ദകുമാറും വാദിച്ചു. തെളിയിച്ചു. എം എ ബേബിക്കു വേണ്ടി പ്രശസ്ത അഭിഭാഷകനായ ചെറുന്നിയൂർ ശശിധരൻനായർ ഹാജരായപ്പോൾ ക്രൈം നന്ദകുമാർ നേരിട്ട് ഹാജരായി വാദിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP