Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഗർഭിണിയാക്കിയ പ്രതി പിടിയിൽ; അറസ്റ്റിലായത് തിരുനൽവേലിയിൽ ഒളിച്ചുകഴിയവേ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഗർഭിണിയാക്കിയ പ്രതി പിടിയിൽ; അറസ്റ്റിലായത് തിരുനൽവേലിയിൽ ഒളിച്ചുകഴിയവേ

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി : പ്രായപൂർത്തിയാകാത്ത 16 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും , തുടർന്ന് ആറു മാസം ഗർഭിണിയാകുകയും ചെയ്ത കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പ്രതി രാജൻ തമിഴ്‌നാട്ടിൽ തിരുനെൽവേലി കരിവളം വന്ദനെല്ലുർ എന്ന സ്ഥലത്ത് വീട് വാടകയ്ക്ക് എടുത്തു താമസിച്ചു വരികയായിരുന്നു.

പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിപ്രകാരം സൈബർ സെല്ലിന്റെ സഹായത്താൽ മൂന്നാർ ഡി വൈ എസ് പി , മറയൂർ ഇൻസ്പെക്ടർ എന്നിവരുടെ നിർദ്ദേശാനുസരണം എസ് ഐ അജയകുമാർ, എ എസ് ഐ ജ്യൂഡി, സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരായ അബ്ബാസ് ടിഎം, ജോളി ജോസഫ്, വനിതാ പൊലീസ് ഓഫീസർമാരായ ആൻസി എന്നിവരുടെ നേത്രത്വത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തതത്. പ്രതിയെ കോടതിയിൽ ഹാജരാക്കി, പെൺകുട്ടിയെ മാതാപിതാക്കളെടൊപ്പം വിട്ടയച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP