Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

മദ്യവും മയക്കുമരുന്നും വാങ്ങാൻ സ്‌കൂൾ കുത്തിത്തുറന്ന് മോഷണം; ലാപ് ടോപ്പുകളും ആംപ്ലിയറും കവർന്ന കുട്ടികൾ അടക്കമുള്ള സംഘം പിടിയിൽ

മദ്യവും മയക്കുമരുന്നും വാങ്ങാൻ സ്‌കൂൾ കുത്തിത്തുറന്ന് മോഷണം; ലാപ് ടോപ്പുകളും ആംപ്ലിയറും കവർന്ന കുട്ടികൾ അടക്കമുള്ള സംഘം പിടിയിൽ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: മദ്യവും മയക്കുമരുന്നും വാങ്ങാൻ വേണ്ടി സ്‌കൂൾ കുത്തി തുറന്നു ലാപ്‌ടോപ്പുകളും ആംപ്ലിഫയറും മോഷ്ടിച്ച കുട്ടികളടക്കമുള്ള സംഘത്തെ നെടുമ്പാശേരി പൊലീസ് പിടികൂടി. ഓഗസ്റ്റ് 2 ന് നായത്തോട് മഹാകവി ജി മെമോറിയൽ ഹൈസ്‌കൂളിൽ കവർച്ച നടത്തിയ സംഘവുമായി പൊലീസ് തെളിവെടുപ്പ് നടത്തി.

അങ്കമാലി ചെറിയ വാപ്പാലശ്ശേരി സ്വദേശിയായ വിനു മണിയും രണ്ടു കുട്ടികളും ചേർന്നാണ് സ്‌കൂളിൽ കവർച്ച നടത്തിയത്. നായത്തോട് മഹാകവി ജി മെമോറിയൽ ഹൈസ്‌കൂളിലെ ഓഫീസ് മുറി രാത്രിയിൽ കുത്തിത്തുറന്നാണ് മൂന്ന് ലാപ്‌ടോപ്പുകളും ഒരു ആംപ്ലിഫയർ കവർന്നു.ലാപ്‌ടോപ്പുകൾ മൂവരും കൈവശം വയ്ക്കുകയും ആംപ്ലിഫയർ അങ്കമാലിയിലെ സൗണ്ട് സ്ഥാപനത്തിൽ വിൽക്കുകയും ചെയ്തു. അങ്കമാലിയിൽ കഴിഞ്ഞ മാസം മൊബൈൽ ഷോപ്പിൽ നടന്ന മോഷണ ശ്രമവും ആയി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

മയക്കുമരുന്നും മദ്യവും വാങ്ങാൻ വേണ്ടിയാണ് ഇവർ മോഷണം നടത്തുന്നത് .18 വയസ്സ് തികയാത്ത പ്രതികളിലൊരാൾ തൊടുപുഴയിൽ നടന്ന എ റ്റി എം കവർച്ച കേസിൽ പ്രതിയാണ്. ഇയാൾ ജുവനൈൽ ഹോമിലായിരുന്നു. പ്രതികളിലൊരാളായ വിനുമണിക്കെതിരെ ചെങ്ങമനാട് പൊലീസ് സ്റ്റേഷനുകളിലായി മൂന്നോളം കേസുകളുണ്ട്. അങ്കമാലി സിഐ പി.എം ബൈജു, നെടുമ്പാശേരി പ്രിൻസിപ്പൽ എസ്‌ഐ എം എസ് മുഹമ്മദ് ഫൈസൽ, എ.എസ് ഐ ജിനോയ്, എസ്.സി.പി.ഒ മോൻസൻ എന്നിവരുടെ നേതൃത്യത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP