Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടുമുറ്റത്ത് നിർത്തിയിട്ട യുവതിയുടെ സ്‌കൂട്ടറും സീറ്റിനടിയിൽ സൂക്ഷിച്ച എട്ടു ലക്ഷം രൂപയും കത്തിനശിച്ചു; ബന്ധുക്കളെ സംശയിച്ച് യുവതി; സ്‌കൂട്ടർ കത്തിച്ചത് സഹോദരന്റെ സ്‌കൂട്ടർ മാറ്റിയിട്ട ശേഷം; നഷ്ടമായത് രാവിലെ അമേരിക്കയ്ക്ക് പോകാനിരുന്ന മകന് നൽകാൻ സൂക്ഷിച്ച പണം

വീട്ടുമുറ്റത്ത് നിർത്തിയിട്ട യുവതിയുടെ സ്‌കൂട്ടറും സീറ്റിനടിയിൽ സൂക്ഷിച്ച എട്ടു ലക്ഷം രൂപയും കത്തിനശിച്ചു; ബന്ധുക്കളെ സംശയിച്ച് യുവതി; സ്‌കൂട്ടർ കത്തിച്ചത് സഹോദരന്റെ സ്‌കൂട്ടർ മാറ്റിയിട്ട ശേഷം; നഷ്ടമായത് രാവിലെ അമേരിക്കയ്ക്ക് പോകാനിരുന്ന മകന് നൽകാൻ സൂക്ഷിച്ച പണം

ജംഷാദ് മലപ്പുറം

മലപ്പുറം: വീട്ടുമുറ്റത്ത് നിർത്തിയിട്ട യുവതിയുടെ സ്‌കൂട്ടറും, കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ച എട്ടു ലക്ഷം രൂപയും കത്തിനശിച്ചു. ബന്ധുക്കളെ സംശയിച്ച് യുവതി. സഹോദരങ്ങളുമായി സാമ്പത്തിക തർക്കത്തോടൊപ്പം ഭർത്താവിനെതിരെ വിവാഹ മോചനമടക്കമുള്ള പരാതികളും നിലനിൽക്കുന്നുണ്ട്. വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടർ ഇരുട്ടിന്റെ മറവിൽ കത്തിച്ചതായാണ് യുവതി എടവണ്ണ പൊലീസിൽ പരാതി നൽകിയത്.
സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ച എട്ടു ലക്ഷം രൂപയുടെ കറൻസിയും ഇതോടെ കത്തിനശിച്ചുവെന്നും പരാതിയിൽ പറയുന്നു.

പഴേടം സ്‌കൂൾ അദ്ധ്യാപിക എടവണ്ണ പത്തപ്പിരിയം നീരോൽപ്പൻ സിദ്റത്തുൽ മുൻതഹ (38) ന്റെ ഉടമസ്ഥതയിലുള്ള കെ എൽ 10 എ യു 2577 നമ്പർ ഹോണ്ട ആക്ടീവ സ്‌കൂട്ടറാണ് അഗ്നിക്കിരയായത്. ഞായറാഴ്ച രാത്രി 11.30ന് ഇന്നലെ പുലർച്ചെ അഞ്ചര മണിക്കും ഇടയിലാണ് സംഭവം. സഹോദരന്റെ സ്‌കൂട്ടറിനൊപ്പം പോർച്ചിലായിരുന്നു യുവതിയുടെ വാഹനം നിർത്തിയിരുന്നത്.

എന്നാൽ രാത്രിയിലെത്തിയ ആരോ സഹോദരന്റെ സ്‌കൂട്ടർ മാറ്റി നിർത്തിയ ശേഷം തീയിടുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. സഹോദരങ്ങളുമായി സാമ്പത്തിക തർക്കത്തോടൊപ്പം ഭർത്താവ് താരിക്കിനെതിരെ വിവാഹ മോചനമടക്കമുള്ള പരാതികളും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ തന്റെ ശത്രുക്കളാരോ മനപ്പൂർവ്വം തീയിട്ടതാണെന്ന് സംശയിക്കുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു. 8,86,000 രൂപയാണ് നഷ്ടം കണക്കാക്കുന്നത്. ഇന്ന് അമേരിക്കയിലേക്ക് പോകുന്ന മകന് നൽകാനായി സൂക്ഷിച്ച എട്ട് ലക്ഷം രൂപയാണ് സ്‌കൂട്ടറിനൊപ്പം കത്തി നശിച്ചത്. എടവണ്ണ എസ് ഐ വി വിജയരാജന്റെ നേതൃത്വത്തിലുള്ള പൊലീസും മലപ്പുറത്തു നിന്നും ഫോറൻസിക് വിദഗ്ദരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP