Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എറണാകുളത്ത് അതിഥി തൊഴിലാളിയെ മർദിച്ച തൊഴിൽ ഉടമയെ അറസ്റ്റ് ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അതിഥി തൊഴിലാളിയെ മർദ്ദിച്ച തൊഴിലുടമയെ അറസ്റ്റ് ചെയ്തു. എറണാകുളം ബ്രൈറ്റ് ഏജൻസിയുടെ കീഴിൽ സെക്യൂരിറ്റി ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശി കൗശലേന്ദ്ര പാണ്ഡെ എന്ന അതിഥി (ഇതര) തൊഴിലാളിക്കാണ് തൊഴിലുടമയിൽ നിന്നും മർദ്ദനമേറ്റത്. ഭക്ഷണം,വെള്ളം,വേതനം എന്നിവ നിഷേധിച്ചതിനെ തുടർന്ന് എറണാകുളം രണ്ടാം സർക്കിൾ അസിസ്റ്റന്റ് ലേബർ ഓഫീസർ അഭി സെബാസ്റ്റ്യൻ ഇടപെട്ട് തൊഴിലാളിക്ക് ഭക്ഷണവും ശമ്പളവും നൽകുവാൻ ഉടമക്ക് നിർദ്ദേശം നൽകിയിരുന്നു. തൊഴിൽ വകുപ്പിൽ പരാതി പറഞ്ഞു എന്ന കാരണം പറഞ്ഞാണ് ഉടമ തൊഴിലാളിയെ മർദ്ദിച്ചത്. പരിക്ക് പറ്റിയ തൊഴിലാളി ആശുപത്രിയിൽ അഡ്‌മിറ്റ് ആകുകയും ചെയ്തു. ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്)വി.ബി. ബിജുവിന്റെ നിർദേശപ്രകാരം അസിസ്റ്റന്റ് ലേബർ ഓഫീസർ പൊലീസിൽ പരാതി നൽകുകയും സെക്യൂരിറ്റി ഏജൻസി ഉടമയെ ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുത്ത് എറണാകുളം എളമക്കര പൊലീസ് അറസ്റ്റ് ചെയുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP