Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്ഡൗൺ കാലത്ത് ഇൻസ്റ്റാഗ്രാമിൽ നിന്നും കോടികൾ കൊയ്ത് കായികതാരങ്ങൾ; ചിത്രങ്ങളും വീഡിയോകളും അപ്ഡേറ്റ് ചെയ്തും പുതിയ വിശേഷങ്ങൾ പങ്കുവച്ചും ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയത് 18 കോടി രൂപ; രണ്ടാം സ്ഥാനത്തുള്ള മെസ്സിയുടെ സമ്പാദ്യം 12.5 കോടി: ആദ്യ പത്തിൽ ഇടം പിടിച്ച വിരാട് കോലി നേടിയത് 3.6 കോടി രൂപ

ലോക്ഡൗൺ കാലത്ത് ഇൻസ്റ്റാഗ്രാമിൽ നിന്നും കോടികൾ കൊയ്ത് കായികതാരങ്ങൾ; ചിത്രങ്ങളും വീഡിയോകളും അപ്ഡേറ്റ് ചെയ്തും പുതിയ വിശേഷങ്ങൾ പങ്കുവച്ചും ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയത് 18 കോടി രൂപ; രണ്ടാം സ്ഥാനത്തുള്ള മെസ്സിയുടെ സമ്പാദ്യം 12.5 കോടി: ആദ്യ പത്തിൽ ഇടം പിടിച്ച വിരാട് കോലി നേടിയത് 3.6 കോടി രൂപ

സ്വന്തം ലേഖകൻ

ലണ്ടൻ: ലോക്ഡൗൺ കാലത്ത് എല്ലാവരും വീട്ടിലിരിക്കുന്നതിനാൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയാണ്. വീട്ടിലിരിക്കുന്ന ഈ സമയത്ത് ലോകത്തെ ഒട്ടു മിക്ക ആളുകളും സമയം പോകാനായി ആശ്രയിക്കുന്നത് സോഷ്യൽ മീഡിയയെ ആണ്. സോഷ്യൽ മീഡിയകളിൽ രാവന്തിയോളം ഇരുന്നാലും പലർക്കും ബോറടിയേ ഇല്ല. ഫേസ്‌ബുക്കിലും ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും ടിക്ടോക്കിലുമെല്ലാം പുതിയ ചിത്രങ്ങളും വിഡിയോകളും അപ്‌ഡേറ്റ് ചെയ്തും പുതിയ വിശേഷങ്ങൾ പങ്കുവച്ചും ആളുകൾ കൂട്ടത്തോടെ സജീവമായി.

കോവിഡ് വ്യാപനത്തോടെ കളിക്കളങ്ങൾ ഒഴിഞ്ഞതിനാൽ കായികതാരങ്ങളും സമൂഹമാധ്യമങ്ങളിൽ പതിവിലും സജീവമായിരുന്നു. തങ്ങളുടെ വീട്ടു വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ കായികതാരങ്ങളും ആരാധകരിലേക്ക് എത്തിച്ചു കൊണ്ടിരുന്നു. കായികതാരങ്ങളുടെ വിശേഷങ്ങൾ കൗതുകത്തോടെയാണ് ജനം ഏറ്റെടുത്തത്. ഇതോടെ അവരുടെ സോഷ്യൽ മീഡിയ വഴിയുള്ള വരുമാനവും കൂടി.

ലോക്ഡൗൺ കാലത്ത് കായികതാരങ്ങൾ ഇൻസ്റ്റഗ്രാമിൽനിന്നു മാത്രം വരുമാനമായി നേടിയ തുക പുറത്തുവിട്ടിരിക്കുകയാണ് 'അറ്റയ്ൻ' എന്ന ഓൺലൈൻ പ്രസ്ഥാനം. ഇവരുടെ റിപ്പോർട്ട് പ്രകാരം മാർച്ച് 12 മുതൽ മെയ്‌ 14 വരെയുള്ള കാലഘട്ടത്തിൽ ഇൻസ്റ്റഗ്രാമിൽനിന്ന് കൂടുതൽ വരുമാനം നേടിയ കായികതാരങ്ങളുടെ കൂട്ടത്തിൽ ഒന്നാമൻ ഫുട്‌ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ഈ കാലയളവിൽ ഇൻസ്റ്റഗ്രാമിൽനിന്നു മാത്രം റൊണാൾഡോ സമ്പാദിച്ചത് 1.9 മില്യൻ പൗണ്ടാണ്. അതായത് 18 കോടിയോളം രൂപ!

12,99,373 പൗണ്ട് സമ്പാദിച്ച ലയണൽ മെസ്സിയാണ് രണ്ടാമത്. ഇത് ഏതാണ്ട് 12.5 കോടി രൂപയോളം വരും. ബ്രസീൽ സൂപ്പർതാരം നെയ്മർ 11,92,211 പൗണ്ടുമായി മൂന്നാമതുണ്ട്. അതായത് 11.35 കോടിയോളം രൂപ! ഇൻസ്റ്റഗ്രാമിൽനിന്ന് കൂടുതൽ സമ്പാദ്യമുണ്ടാക്കിയ താരങ്ങളുടെ പട്ടികയിലെ ആദ്യ പത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും ഇടംപിടിച്ചു. കായികതാരങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്തുള്ള കോലി ഇക്കാലയളവിൽ 3,79,294 പൗണ്ടാണ് വരുമാനം നേടിയത്. അതായത് 3.6 കോടിയോളം രൂപ.

ഇൻസ്റ്റഗ്രാമിൽനിന്ന് കൂടുതൽ സമ്പാദ്യം നേടിയ ആദ്യ പത്തു പേർ

1) ക്രിസ്റ്റ്യാനോ റൊണാൾഡോ - ക്ഷ1,882,336

ഫോളോവേഴ്‌സ്: 219,000,000

2) ലയണൽ മെസ്സി - ക്ഷ1,299,373

ഫോളോവേഴ്‌സ്: 151,000,000

3) നെയ്മർ - ക്ഷ11,92,211

ഫോളോവേഴ്‌സ്: 138,000,000

4) ഷാക്വിൽ ഒനീൽ - ക്ഷ583,628

ഫോളോവേഴ്‌സ്: 17,000,000

5) ഡേവിഡ് ബെക്കാം - ക്ഷ405,359

ഫോളോവേഴ്‌സ്: 62,900,000

6) വിരാട് കോലി - ക്ഷ379,294

ഫോളോവേഴ്‌സ്: 59,000,000

7) സ്ലാട്ടൺ ഇബ്രാഹിമോവിച്ച് - ക്ഷ184,413

ഫോളോവേഴ്‌സ്: 42,900,000

8) ഡ്വെയിൻ വെയ്ഡ് - ക്ഷ143,146

ഫോളോവേഴ്‌സ്: 16,600,000

9) ഡാനി ആൽവ്‌സ് - ക്ഷ133,694

ഫോളോവേഴ്‌സ്: 31,100,000

10) ആന്തണി ജോഷ്വ - ക്ഷ121,500

ഫോളോവേഴ്‌സ്: 11,300,000 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP