Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാർ ഉദ്യോഗസ്ഥർ ജാതി മതസംഘടനകളുടെ ഭാരവാഹിയാകരുതെന്ന് പെരുമാറ്റച്ചട്ടം; ആരോഗ്യവകുപ്പിന് കത്തെഴുതി മറുപടി വരും മുമ്പ് സ്ഥാനം ഏറ്റെടുത്ത് ന്യൂറോസർജൻ; സിഎസ്‌ഐ ദക്ഷിണകേരള മഹായിടവക സെക്രട്ടറി ഡോ റോസ്ബിസ്റ്റിന് മെഡിക്കൽ കോളേജിലെ ജോലി നഷ്ടമായേക്കും; അസിസ്റ്റന്റ് പ്രഫസർക്കെതിരായ നീക്കത്തിന് പിന്നിൽ സഭയിലെ ഗ്രൂപ്പിസം

സർക്കാർ ഉദ്യോഗസ്ഥർ ജാതി മതസംഘടനകളുടെ ഭാരവാഹിയാകരുതെന്ന് പെരുമാറ്റച്ചട്ടം; ആരോഗ്യവകുപ്പിന് കത്തെഴുതി മറുപടി വരും മുമ്പ് സ്ഥാനം ഏറ്റെടുത്ത് ന്യൂറോസർജൻ; സിഎസ്‌ഐ ദക്ഷിണകേരള മഹായിടവക സെക്രട്ടറി ഡോ റോസ്ബിസ്റ്റിന് മെഡിക്കൽ കോളേജിലെ ജോലി നഷ്ടമായേക്കും; അസിസ്റ്റന്റ് പ്രഫസർക്കെതിരായ നീക്കത്തിന് പിന്നിൽ സഭയിലെ ഗ്രൂപ്പിസം

തിരുവനന്തപുരം: സിഎസ്‌ഐ ദക്ഷിണകേരള മഹായിടവക സെക്രട്ടറി ഡോ.പി.കെ.റോസ്ബിസ്റ്റിന് ഗവ.മെഡിക്കൽ കോളജിലെ ന്യൂറോസർജറി വിഭാഗം അസിസ്റ്റന്റ് പ്രഫസറുടെ പണി നഷ്ടമായേക്കും. റോസ്ബിസ്റ്റിനെതിരെ അച്ചടക്ക നടപടിക്ക് സർക്കാർ നീക്കം സജീവമാണ്. ലോകായുക്ത ഉത്തരവിനെ തുടർന്നാണ് നടപടി.

സർക്കാർ ഉദ്യോഗസ്ഥർ ജാതി മതസംഘടനകളുടെ ഭാരവാഹിയാകരുതെന്ന പെരുമാറ്റച്ചട്ടം ലംഘിച്ചതു ചൂണ്ടിക്കാട്ടി നടപടി എടുക്കാനാണു മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോടു സർക്കാർ നിർദേശിച്ചിരിക്കുന്നത്. മഹായിടവകയുടെ സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടണമെന്നും സർക്കാർ ഉത്തരവിലുണ്ട്. സി എസ് ഐ സഭയിലെ ഗ്രൂപ്പ് തർക്കങ്ങളാണ് പ്രശ്‌നങ്ങൾക്ക് കാരണം.

ഡോ. റോസ്ബിസ്റ്റ് മഹായിടവക സെക്രട്ടറി സ്ഥാനം വഹിക്കുന്നതു ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടി ടി.ടി പ്രവീൺ ലോകായുക്തയിൽ പരാതി നൽകിയിരുന്നു. ഇരുഭാഗങ്ങളും കേട്ട ശേഷം ഒരു മാസത്തിനകം സർക്കാർ ഇക്കാര്യത്തിൽ തീർപ്പുകൽപ്പിക്കണമെന്നു ലോകായുക്ത ഉത്തരവിട്ടു. സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക മതപരമായ സംഘടനയാണെന്നും അതിൽ ഭാരവാഹിത്വം വഹിക്കുന്നത് അച്ചടക്കലംഘനമാണെന്നും തുടർന്നു സർക്കാർ കണ്ടെത്തി.

അവധിയെടുത്തു പദവി വഹിക്കുന്നതും അനുവദനീയമല്ലെ. എന്നാൽ സർക്കാരിന്റെ അനുമതി തേടിയിരുന്നുവെന്നു ഡോ. റോസ്ബിസ്റ്റ് അവകാശപ്പെട്ടു. റോസ്ബിസ്റ്റ് അനുമതിക്ക് അപേക്ഷിച്ചതേയുള്ളുവെന്നും ആരോഗ്യവകുപ്പിൽ നിന്നു മറുപടി നൽകുന്നതിനു മുമ്പേ സഭാ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തെന്നും സർക്കാർ വിശദീകരിക്കുന്നു.

അതേസമയം സഭയിലെ നിർമ്മാണപ്രവർത്തനങ്ങളിൽ കരാറുകാരൻ നടത്തിയ ക്രമക്കേടു കണ്ടുപിടിച്ചതാണു തനിക്കെതിരായ പരാതികൾക്കു പിന്നിലെന്നാണു റോസ്ബിസ്റ്റിന്റെ ആരോപണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP