Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കമ്മ്യൂണിസവും മാർക്‌സിസവും എനിക്കറിയില്ല.. പക്ഷേ ചുവപ്പ് കൊടി ഒരു ആവേശമാണ്.. ലാൽസലാം സഖാക്കളെ.. കിടപ്പാടം പോലും വിറ്റ് പ്രവർത്തിച്ചവരുടെ പാർട്ടി ഒരിക്കലും മരിക്കരുതേ എന്നാണ് ആഗ്രഹം; ആവേശം അലകടൽ തീർത്ത് നവ്യാ നയരുടെ പ്രസംഗം; സിപിഎം കുടുംബ സംഗമത്തിൽ നടി താരമായത് ഇങ്ങനെ

കമ്മ്യൂണിസവും മാർക്‌സിസവും എനിക്കറിയില്ല.. പക്ഷേ ചുവപ്പ് കൊടി ഒരു ആവേശമാണ്.. ലാൽസലാം സഖാക്കളെ.. കിടപ്പാടം പോലും വിറ്റ് പ്രവർത്തിച്ചവരുടെ പാർട്ടി ഒരിക്കലും മരിക്കരുതേ എന്നാണ് ആഗ്രഹം; ആവേശം അലകടൽ  തീർത്ത് നവ്യാ നയരുടെ പ്രസംഗം; സിപിഎം കുടുംബ സംഗമത്തിൽ നടി താരമായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കമ്മ്യൂണിസവും മാർക്‌സിസവും എനിക്കറിയില്ല.. പക്ഷേ ചുവപ്പ് കൊടി ഒരു ആവേശമാണ്.. സിപിഎം ഗുരുവായൂർ തൈക്കാട് വെസ്റ്റ് ബ്രാഞ്ച് സംഘടിപ്പിച്ച കുടുംബസംഗമത്തിൽ നടി നവ്യാനായരുടെ പ്രസംഗം സഖാക്കളിൽ തീർത്തത് ആവേശം. കഴിഞ്ഞദിവസം നടന്ന കുടുംബസംഗമത്തിലാണ് നവ്യാനായർ പങ്കെടുത്തത്.

കമ്മ്യൂണിസത്തെ സംബന്ധിച്ചും മാർക്‌സിസത്തെക്കുറിച്ചും കൂടുതൽ പറയാൻ അറിയില്ലെങ്കിലും ചുവപ്പുകൊടി ഒരു ആവേശമാണെന്ന് നവ്യാ നായർ പറഞ്ഞു. വീടും കിടപ്പാടവും വിറ്റ് പ്രവർത്തിച്ചവരുടെ പാർട്ടിയെയാണ് ഇഷ്ടപ്പെടുന്നത്. അത് ഒരിക്കലും മരിക്കരുതേ എന്നാണ് ആഗ്രഹം. കഷ്ടപ്പെടുന്നവന്റെ വേദന മനസിലാക്കുന്നവന്റെ കാലം എന്നും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. ഇടയ്ക്ക് ചില വിഷമങ്ങൾ ഉണ്ടാകാറുണ്ട്. അത് ഒരിക്കലും ഉണ്ടാവരുതേ എന്ന് ആഗ്രഹിക്കുന്നതായും നവ്യാ നായർ പറഞ്ഞു.

വേദിയിലേക്ക് കയറിവന്ന ഒരു ചുമട്ടുതൊഴിലാളി ചെരിപ്പ് അഴിച്ചിട്ടാണ് കയറിയത്. അദ്ദേഹം അത് ചെയ്തപ്പോൾ താൻ ശ്രദ്ധിച്ചെന്നും എല്ലാ വേദിയിലും തൊഴുതിട്ടാണ് കയറാറുള്ളതെന്നും അവർ പറഞ്ഞു. തുടർന്ന് ഇന്ന് അങ്ങനെ ചെയ്തില്ലെന്ന് പറഞ്ഞ നവ്യാനായർ വേദിയെ തൊട്ടുതൊഴുകയും ചെയ്തു. ലാൽസലാം പറഞ്ഞ് നടി പ്രസംഗം അവസാനിപ്പിച്ചെങ്കിലും കവിത ആലപിക്കണമെന്ന അഭ്യർത്ഥനയെ തുടർന്ന് വീണ്ടും മൈക്കിന് മുന്നിലെത്തി. വയലാറിന്റെ അശ്വമേധം എന്ന കവിതയിലെ ഏതാനും വരികളാണ് നവ്യ ആലപിച്ചത്.

ഏരിയാ സെക്രട്ടറി എം. കൃഷ്ണദാസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. പി. ശങ്കുണ്ണി രാജ് അധ്യക്ഷനായി. കെ.ആർ. സൂരജ്, കെ.എൻ. രാജേഷ്, എ.വി. പ്രശാന്ത്, ബൈജു എന്നിവർ പ്രസംഗിച്ചു.

ഗുരുവായൂർ ലോക്കലിലെ തൈക്കാട് വെസ്റ്റ് ബ്രാഞ്ച് കുടുംബസംഗമത്തിലാണ് നവ്യ പങ്കെടുത്തത്. ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ നവ്യ, ക്ഷേത്രം മാനേജരും സിപിഐ എം ഗുരുവായൂർ ലോക്കൽകമ്മിറ്റി അംഗവുമായ പി ശങ്കുണ്ണിരാജുമായി സംസാരിക്കുന്നതിനിടെയാണ് കുടുംബസംഗമം നടക്കുന്ന കാര്യം അറിയുന്നത്. സന്തോഷത്തോടെ തന്റെ പാർട്ടിയുടെ പരിപാടിയിൽ താൻ പങ്കെടുക്കുമെന്ന് അറിയിക്കുകയായിരുന്നു. നവ്യ നായർ എത്തിയതോടെ കുടുംബസംഗമത്തിൽ പങ്കെടുക്കാനെത്തിയ പാർട്ടി പ്രവർത്തകർക്കും നാട്ടുകാർക്കും ആഹ്ലാദമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP