Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുസ്തകം ഇറങ്ങിയിട്ട് ഒരു വർഷമായിട്ടും റോയൽറ്റി കിട്ടിയില്ലെന്ന് ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട്; ദരിദ്രനാണ് എന്ന വ്യാജ ഇമേജ് ഉണ്ടാക്കി സമരം ചെയ്യുന്ന തൊഴിലാളികളെ സാമ്പത്തികമായി ചൂഷണം ചെയ്തതായി വിജി പെൺകൂട്ട്; കോഴിക്കോട്ടെ പുസ്തക പ്രസാധകനെതിരെ ആരോപണങ്ങളുമായി സാംസ്‌കാരിക പ്രവർത്തകർ രംഗത്ത്

പുസ്തകം ഇറങ്ങിയിട്ട് ഒരു വർഷമായിട്ടും റോയൽറ്റി കിട്ടിയില്ലെന്ന് ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട്; ദരിദ്രനാണ് എന്ന വ്യാജ ഇമേജ് ഉണ്ടാക്കി സമരം ചെയ്യുന്ന തൊഴിലാളികളെ സാമ്പത്തികമായി ചൂഷണം ചെയ്തതായി വിജി പെൺകൂട്ട്; കോഴിക്കോട്ടെ പുസ്തക പ്രസാധകനെതിരെ ആരോപണങ്ങളുമായി സാംസ്‌കാരിക പ്രവർത്തകർ രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കോഴിക്കോട്ടെ പുസ്തക പ്രസാധകനെതിരെ ആരോപണങ്ങളുമായി സാംസ്‌കാരിക പ്രവർത്തകർ രംഗത്ത്. മാനാഞ്ചിറ ടവറിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥി ബുക്‌സ് ഉടമ കെ.പി ലിജുകുമാറിനെതിരെയാണ് ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട്, സ്ത്രീ തൊഴിലാളികളുടെ അവകാശങ്ങൾക്കായി പോരാടുന്ന വിജി പെൺകൂട്ട് എന്നിവർ രംഗത്ത് വന്നിരിക്കുന്നത്. തന്റെ പുസ്തകം ഇറങ്ങിയിട്ട് ഒരു വർഷമായിട്ടും റോയൽറ്റി കിട്ടിയില്ലെന്ന് സണ്ണി എം കപിക്കാട് പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടായിരിക്കും എന്നു കരുതി നിർബന്ധിച്ചില്ല. 'എന്നാൽ ഇപ്പോൾ ലിജു പ്രചരിപ്പിക്കുന്നത് പുസ്തകം സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ്' സണ്ണി എം കപിക്കാട് പറയുന്നു.

2017 ഓഗസ്റ്റ് മാസത്തിലാണ് സണ്ണി എം കപിക്കാട് എഴുതിയ ജനതയും ജനാധിപത്യവും എന്ന പുസ്തകം ലിജുകുമാറിന്റെ ഉടമസ്ഥതയിലുള്ള വിദ്യാർത്ഥി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്നത്.അതേസമയം താനൊരു ദരിദ്രനാണ് എന്ന വ്യാജ ഇമേജ് ഉണ്ടാക്കി സമരം ചെയ്യുന്ന തൊഴിലാളികളെ ലിജുകുമാർ സാമ്പത്തികമായി ചൂഷണം ചെയ്തതായി പെൺകൂട്ട് എന്ന വനിതാ തൊഴിലാളി കൂട്ടായ്മ നേതാവ് വിജി പെൺകൂട്ട് പറയുന്നു. 1500 രൂപ എന്ന തുച്ഛമായ ശമ്പളം വാങ്ങുന്ന തൊഴിലാളികളോടാണ് ഇല്ലായ്മയും കഷടപ്പാടുമെല്ലാം പറഞ്ഞ് പൈസ വാങ്ങിച്ചതെന്ന് വിജി പെൺകൂട്ട് പറയുന്നു.

തൃശൂരിലെ കല്യാൺ സാരീസിൽ നടത്തിയ സമരം വിജയകരമായി ഒത്തുതീർപ്പിൽ എത്തിച്ചെങ്കിലും ഒരുകൂട്ടം തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് സമരം നീട്ടിക്കൊണ്ടുപോവുകയാണ് ലിജുകുമാർ ചെയ്തതെന്നും ഇത് തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു എന്നും അവർ പറയുന്നു. മൂന്ന് മാസത്തോളം വീണ്ടും നീട്ടിക്കൊണ്ടുപോയ സമരം ആദ്യം ഒത്തുതീർപ്പാക്കിയ അതേ വ്യവസ്ഥയോടെ തന്നെയാണ് അവസാനിപ്പിച്ചതെന്നും വിജി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കൂട്ടി ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP