Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂരിലെ സിപിഎമ്മിന് 'ചെഞ്ചോര പൊൻകതിരായ' പി.ജയരാജൻ കൊലയാളിയെന്നോ? എതിരാളികളുടെ പ്രചാരണത്തിന്റെ മുനയൊടിക്കാൻ വടകരയിൽ നാളെ സാംസ്‌കാരിക മഹാസംഗമം; ഒപ്പം പിണറായിയുടെ 'നവോത്ഥാനം ശബരിമല മതനിരപേക്ഷത' പുസ്തകപ്രകാശനം; 'വർഗീയതക്കെതിരെ ഇടതുപക്ഷത്തോടൊപ്പം' എന്ന പ്രഖ്യാപനത്തോടെയുള്ള സമ്മേളനത്തിൽ എം.മുകന്ദന്റെ സാന്നിധ്യവും

കണ്ണൂരിലെ സിപിഎമ്മിന് 'ചെഞ്ചോര പൊൻകതിരായ' പി.ജയരാജൻ കൊലയാളിയെന്നോ? എതിരാളികളുടെ പ്രചാരണത്തിന്റെ മുനയൊടിക്കാൻ വടകരയിൽ നാളെ സാംസ്‌കാരിക മഹാസംഗമം; ഒപ്പം പിണറായിയുടെ 'നവോത്ഥാനം ശബരിമല മതനിരപേക്ഷത' പുസ്തകപ്രകാശനം; 'വർഗീയതക്കെതിരെ ഇടതുപക്ഷത്തോടൊപ്പം' എന്ന പ്രഖ്യാപനത്തോടെയുള്ള സമ്മേളനത്തിൽ എം.മുകന്ദന്റെ സാന്നിധ്യവും

സജീവൻ വടക്കുമ്പാട്

വടകര: 'വർഗീയതക്കെതിരെ ഇടതുപക്ഷത്തോടൊപ്പം' എന്ന പ്രഖ്യാപനവുമായി ചൊവ്വാഴ്ച വടകരയിൽ സാംസ്‌കാരിക മഹാസംഗമം സംഘടിപ്പിക്കുന്നു. വടകരയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി പി.ജയരാജന്റെ വിജയത്തിന് വേണ്ടി സംഘടിപ്പിക്കുന്ന സംഘമം ഉദ്ഘാടനം ചെയ്യുന്നത് മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദനാണ്. എഴുത്തുകാരും കലാകാരന്മാരും അണിചേരുന്ന സംഗമം വടകര കോട്ടപ്പറമ്പിലാണ്.നാളെ പകൽ മൂന്ന് മണി മുതൽ രാത്രി എട്ടുവരെ പാട്ടും വരയും ആട്ടവുമായി സാംസ്കാരിക പ്രവർത്തകർ ഒത്തുചേരും. പ്രഭാഷണം, പുസ്തക പ്രകാശനം തുടങ്ങി വിവിധ പരിപാടികളോടെയാണ് വിപുലമായ ചടങ്ങ് ഇടതുപക്ഷ ആശീർവാദത്തോടെ സംഘടിപ്പിച്ചിട്ടുള്ളത്.അക്രമ രാഷട്രീയമാണ് വടകരയിലെ തെരഞ്ഞെടുപ്പിലെ മുഖ്യ പ്രചരണ വിഷയമെന്ന യു.ഡി.എഫിന്റെ മുനയൊടിക്കാനാണ് ഇത്തരമൊരു പരിപാടിക്ക് സിപിഎം മുൻകൈയെടുക്കുന്നത. ഇതിന് സാംസ്കാരിക നിറം നൽകി സഹയാത്രികരെ ഒപ്പം നിർത്തിയാണ് യു.ഡി.എഫ് ആരോപണത്തെ നേരിടാൻ ശ്രമം തുടങ്ങുന്നത്.

ഡോ. ഖദീജ മുംതാസ്, കെ പി രാമനുണ്ണി, പി ടി കുഞ്ഞുമുഹമ്മദ്, വി ആർ സുധീഷ്, കരിവെള്ളൂർ മുരളി, കെ ഇ എൻ, കബിതാ മുഖോപാധ്യായ, വി ടി മുരളി, വീരാൻകുട്ടി, ലിസി മുരളീധരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. പി ജയരാജനെക്കുറിച്ച് ദേശാഭിമാനി അസി. എഡിറ്റർ അനിൽകുമാർ എ വി എഡിറ്റ് ചെയ്ത 'തളരാത്ത പോരാളി' എന്ന പുസ്തകം മന്ത്രി ടി പി രാമകൃഷ്ണൻ പ്രകാശനം ചെയ്യും. ബാലതാരം നക്ഷത്രാ മനോജ് പുസ്തകം ഏറ്റുവാങ്ങും.

മുഖ്യമന്ത്രി പിണറായി വിജയൻ രചിച്ച 'നവോത്ഥാനം ശബരിമല മതനിരപേക്ഷത' എന്ന പുസ്തകം എം മുകുന്ദൻ പ്രകാശനം ചെയ്യും. പി ജയരാജൻ രചിച്ച 'സംഘർഷങ്ങളുടെ രാഷ്ട്രീയം' എന്ന പുസ്തകത്തിന്റെ പുനഃപ്രകാശനവും ഉണ്ടാവും.

രണ്ട് കൊലപാതക കേസിലും ഒരു വധശ്രമ കേസിലും ഉൾപ്പെടെ താൻ ഒമ്പത് ക്രിമിനൽ കേസിലെ പ്രതിയാണെന്ന് നാമനിർദ്ദേശ പത്രികക്കൊപ്പം ജയരാജൻ രേഖാമൂലം നൽകിയതോടെ യു.ഡി.എഫ് ഇത് ഉയർത്തിയാണ് വോട്ടർമാരെ ഇപ്പോൾ നേരിടുന്നത. മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ ശുക്കൂറും ആർഎസ്എസ് നേതാവ് കതിരൂർ മനോജും കൊല്ലപ്പെട്ട കേസിലെ പ്രതിപട്ടികയിൽ ഇടം നേടിയ പി.ജയരാജൻ ആർഎസ്എസ് പ്രവർത്തകൻ പ്രമോദ് വധശ്രമ കേസിലെയും പ്രതിയാണ്. ഇക്കാര്യങ്ങളൊക്കെ നിരത്തി പി.ജയരാജന് മൂന്ന് ദിവസം മലയാളത്തിലെ പ്രധാന പത്രങ്ങളിലും പ്രധാന ന്യൂസ് ചാനലുകളിലും പരസ്യം നൽകണം .

ഇതോടെ തങ്ങൾ ഉന്നയിക്കുന്ന അക്രമ രാഷട്രീയമെന്ന മുദ്രാവാക്യത്തിന്റെ കുന്തമുന പി.ജയരാജനിൽ തന്നെയാണ് നീളുന്നതെന്ന് വ്യക്തമാക്കാൻ യു.ഡി.എഫിനും എളുപ്പമാകും. ഇതൊക്കെ മുൻകൂട്ടി കണ്ടാണ് സാംസ്കാരിക നായകരെ രംഗത്തിറക്കി അക്രമരാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ് ജയരാജനെന്ന ധ്വനി ഇല്ലാതാക്കാൻ സിപിഎം ശ്രമം തുടങ്ങിയത്. പി.ജയരാജനെ പരസ്യമായി കൊലയാളിയെന്ന്വിശേഷിപ്പിച്ച ആർ.എംപി നേതാവ് കെ.കെ രമക്കെതിരെ പൊലീസ് കേസെടുത്ത്തോടെ ഇക്കാര്യങ്ങൾ ഉയർത്തിയുള്ള പ്രചരണവും സിപിഎം ആരംഭിച്ചിട്ടുണ്ട. ഇനിയും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് മുന്നറിയിപ്പ് എന്ന നിലയിലാണ് ഇന്ന് തന്നെ ഇത്തരം വിഷയത്തെ ഉയർത്തി സിപിഎം പ്രചരണ രംഗം കൊഴുപ്പിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP