Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ കറൻസി വേട്ട; കാസർകോഡ് സ്വദേശികളായ രണ്ടുപേർ പിടിയിൽ

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ കറൻസി വേട്ട; കാസർകോഡ് സ്വദേശികളായ രണ്ടുപേർ പിടിയിൽ

പ്രകാശ് ചന്ദ്രശേഖർ

നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ വൻ കറൻസി വേട്ട കൊച്ചി അന്താരാഷ്ട്ര വിമാനതാവളം വഴി അനധികൃതമായി കറൻസി കടത്തുവാൻ ശ്രമിക്കുന്നതിനിടെ 7254100 രൂപ വിലവരുന്ന വിദേശ, ഇന്ത്യൻ കറൻസികളാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത് ഇന്നലെ പുലർച്ചെ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നും ദുബായിക്ക് യാത്ര ചെയ്ത ഫ്‌ളൈ ദുബായുടെ എഫ് ഇസഡ് 452 നമ്പർ വിമാനത്തിൽ യാത്ര ചെയ്യുവാൻ എത്തിയ കാസർഗോഡ് സ്വദേശികളായ മുഹമ്മദ് (40) , അഷറഫ് (30) എന്നിവരെയാണ് ഇന്ത്യൻ , ഇന്ത്യൻ കറൻസികൾ അനധികൃതമായി കടത്തുവാൻ ശ്രമിച്ചതിന് കസ്റ്റംസ് പിടികൂടിയത്.

590000 രൂപയുടെ ഇന്ത്യൻ കറൻസികളും ബാക്കി സൗദി റിയാൽ, യുഎഇ ദിർഹം, ഒമാൻ റിയാൽ,കുവൈറ്റ് ദിനാർ എന്നിവയായിരുന്നു അനധികൃതമായി കറൻസികൾ കടത്തുവാൻ ശ്രമിച്ച മുഹമ്മദ്, അഷറഫ് എന്നിവരുടെ ചെക്കിങ് ബാഗേജിലും ഹാൻബാഗേജിലും നിന്നാണ് കണ്ടെത്തിയത് ബാഗേജുകളിൽ പ്രത്യേക അറകൾ ഉണ്ടാക്കിയാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ച ഇന്ത്യൻ വിദേശകറൻസികൾ ഒളിപ്പിച്ചിരുന്നത് എമിഗ്രേഷൻ പരിശോധനകൾ പൂർത്തീകരിച്ച് ലോഞ്ചിൽ എത്തിയപ്പോൾ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ കസ്റ്റംസിന്റെ പിടിയിലാണ് പരിശോധനയ്ക്ക് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ അഡീഷണൽ കമ്മീഷണർമാരായ ഇ വി ശിവരാമൻ , റോയ് വർഗീസ് , സുപ്രണ്ടന്റുമാരായ സി എസ് കൃഷ്ണൻ , ജിബി ജോൺ , നന്ദകുമാർ ,നേനി ഡിക്രൂസ് ,ടി പി നന്ദകുമാർ ഓഫിസർമാരായ ജയകുമാർ , ഉമേഷ് കുമാർ സിങ് , ബൽജിന്ദർ സിങ് , ജിബിൻ ഭാസ് തുടങ്ങിയവർ നേതൃത്വം നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP