Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സർക്കാർ പണം നാളെ മുതൽ നേരിട്ട് ട്രഷറികളിലേയ്ക്ക്; ട്രഷറിയിലേക്ക് മാറ്റുന്നത് കെഎസ്എഫ്ഇ, ലോട്ടറി, ബിവറേജസ് എന്നിവിടങ്ങളിൽനിന്നുള്ള പണം; സംസ്ഥാനത്തിന്റെ നീക്കം ബാങ്കുകൾ നോട്ട് ലഭ്യമാക്കാത്തതിനെത്തുടർന്ന്

സർക്കാർ പണം നാളെ മുതൽ നേരിട്ട് ട്രഷറികളിലേയ്ക്ക്; ട്രഷറിയിലേക്ക് മാറ്റുന്നത് കെഎസ്എഫ്ഇ, ലോട്ടറി, ബിവറേജസ് എന്നിവിടങ്ങളിൽനിന്നുള്ള പണം; സംസ്ഥാനത്തിന്റെ നീക്കം ബാങ്കുകൾ നോട്ട് ലഭ്യമാക്കാത്തതിനെത്തുടർന്ന്

തിരുവനന്തപുരം: നോട്ടുക്ഷാമം മറികടക്കാൻ നാളെ മുതൽ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള പണം നേരിട്ട് ട്രഷറികളിലേക്ക് കൈമാറും. കെഎസ്എഫ്ഇ, ലോട്ടറി, ബവ്‌റിജസ് കോർപറേഷൻ എന്നിവയിൽ നിന്ന് അറുപത്തിയഞ്ച് കോടിയിലേറെ രൂപനാളെ മുതൽ നേരിട്ട് ട്രഷറികളിലെത്തുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടൽ. 

നേരത്തെ ഈ സർക്കാർ സ്ഥാപനങ്ങൾ ബാങ്കിലായിരുന്നു പണം അടച്ചിരുന്നത്. അവിടെ നിന്ന് ഓൺലൈനായി ട്രഷറികളിലേക്ക് കൈമാറും. എന്നാൽ ട്രഷറികൾക്ക് വേണ്ട പണം നോട്ടായി ബാങ്കുകൾ നൽകാത്ത സാഹചര്യത്തിലാണ് ഈ സംവിധാനം ധനവകുപ്പ് പരിഷ്‌കരിച്ചത്.

കെഎസ്എഫ്ഇയിൽ നിന്ന് കഴിഞ്ഞ ദിവസം തന്നെ ട്രഷറികളിലേക്കു നേരിട്ട് പണം അടച്ചുതുടങ്ങിയിരുന്നു. 40 കോടിയോളം രൂപയാണ് കെഎസ്എഫ്ഇ നേരിട്ട് ട്രഷറികളിലേക്ക് അടയ്ക്കുന്നത്. പ്രതിദിന കലക്ഷൻ അനുസരിച്ച് ഇത് വ്യത്യാസപ്പെടാം. 20 കോടി രൂപയുടെ ലോട്ടറി വിൽപന പ്രതിദിനം സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഇതിൽ 15 കോടി രൂപ നോട്ടുകളായിത്തന്നെ നാളെ മുതൽ ട്രഷറികളിൽ അടയ്ക്കും.

ബവ്‌റിജസ് കോർപറേഷന് മുമ്പ് പ്രതിദിനം 28 കോടി രൂപയുടെ വിറ്റുവരവുണ്ടായിരുന്നു.
എന്നാൽ പാതയോരമദ്യനിരോധനം വന്നതോടെ ഇത് 19 കോടി രൂപ വരെയായി താഴ്ന്നു. ഇതിൽ 10 കോടി രൂപ നികുതിയാണ്. ഈ തുകയും നാളെ മുതൽ നേരിട്ട് ട്രഷറിയിലേക്ക് എത്തും.

ഫെബ്രുവരിയോടെ സംസ്ഥാനവ്യാപകമായി ട്രഷറികൾ ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സംവിധാനത്തിലേക്ക് മാറിയിരുന്നു. ഇതോടെ വിവിധ റജിസ്‌ട്രേഷൻ ഫീസുകൾ, സ്റ്റാംപ്-മുദ്രപ്പത്ര നികുതികൾ എന്നിവയും നേരിട്ട് ട്രഷറികളിലേക്ക് എത്തുന്നുണ്ട്. ഇതെല്ലാം കൂടി ചേരുന്നതോടെ നാളെ മുതൽ ട്രഷറികളുടെ പ്രവർത്തനം സുഗമമായി നടക്കുമെന്നണ് ധനവകുപ്പിന്റെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP