Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഇലക്ഷൻ അർജന്റ്' ബോർഡുവെച്ച് ഓടുന്ന വാഹനങ്ങളെയും പരിശോധനയിൽനിന്ന് ഒഴിവാക്കില്ല; തുറമുഖങ്ങൾ കേന്ദ്രീകരിച്ച് കസ്റ്റംസ് 24 മണിക്കൂറും പ്രത്യേക പരിശോധന; റോഡുകളിലും നിരീക്ഷണ കണ്ണ് എത്തും; തിരഞ്ഞെടുപ്പ് വരെ കേരളത്തിലും കസ്റ്റംസ് പരിശോധന കർക്കശമാക്കും

'ഇലക്ഷൻ അർജന്റ്' ബോർഡുവെച്ച് ഓടുന്ന വാഹനങ്ങളെയും പരിശോധനയിൽനിന്ന് ഒഴിവാക്കില്ല; തുറമുഖങ്ങൾ കേന്ദ്രീകരിച്ച് കസ്റ്റംസ് 24 മണിക്കൂറും പ്രത്യേക പരിശോധന; റോഡുകളിലും നിരീക്ഷണ കണ്ണ് എത്തും; തിരഞ്ഞെടുപ്പ് വരെ കേരളത്തിലും കസ്റ്റംസ് പരിശോധന കർക്കശമാക്കും

കൊച്ചി: കസ്റ്റംസിന്റെ പരിശോധന റോഡുകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനം. തിരഞ്ഞെടുപ്പിന് മുന്നോടിയായി വൻതോതിൽ പണമോ സാധനങ്ങളോ കടത്താനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ഇത്. ഡൽഹി കസ്റ്റംസ് ആസ്ഥാനത്തുനിന്നുള്ള പ്രത്യേക നിർദ്ദേശപ്രകാരമാണിത്. കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണർ സുമിത് കുമാർ കേരളത്തിലെ പരിശോധനകൾ ഏകോപിപ്പിക്കും.

കൊച്ചി, കോഴിക്കോട്, കൊല്ലം, വിഴിഞ്ഞം, തുറമുഖങ്ങൾ കേന്ദ്രീകരിച്ച് കസ്റ്റംസ് 24 മണിക്കൂറും പ്രത്യേക പരിശോധന നടത്തും. കടലിൽ നടത്തുന്ന പരിശോധകൾക്ക് പുറമേയാണിത്. തിരഞ്ഞെടുപ്പ് തീരും വരെ ഇത് തുടരും. 'ഇലക്ഷൻ അർജന്റ്' ബോർഡുവെച്ച് ഓടുന്ന വാഹനങ്ങളെയും പരിശോധനയിൽനിന്ന് ഒഴിവാക്കേണ്ടെന്നാണ് നിർദ്ദേശം.

ഇത്തരം ബോർഡുകൾവെച്ച് സ്പിരിറ്റ്, കള്ളപ്പണം, കഞ്ചാവ്, മയക്കുമരുന്ന് എന്നിവ കടത്തുന്നുണ്ടെന്ന് കേന്ദ്ര ഇന്റലിജന്റ്‌സ് റിപ്പോർട്ട് നൽകിയിരുന്നു. പൊലീസ്, എക്‌സൈസ്, ഇന്റലിജൻസ് വിഭാഗങ്ങളുമായി സഹകരിച്ചായിരിക്കും പരിശോധന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP