Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയത് 8.17 കോടി രൂപയുടെ 25 കിലോ സ്വർണം: കണ്ണൂരിൽ കടത്തിയത് 4.5 കോടി രൂപ വിലമതിക്കുന്ന 15 കിലോ സ്വർണം; സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ രണ്ടു കസ്റ്റംസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കം ചെയ്തു

തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയത് 8.17 കോടി രൂപയുടെ 25 കിലോ സ്വർണം: കണ്ണൂരിൽ കടത്തിയത് 4.5 കോടി രൂപ വിലമതിക്കുന്ന 15 കിലോ സ്വർണം; സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ രണ്ടു കസ്റ്റംസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കം ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട രണ്ടു കസ്റ്റംസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കം ചെയ്തതായി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് കൊച്ചി ഓഫീസ് അറിയിച്ചു. എയർ കസ്റ്റംസ് സൂപ്രണ്ട് ബി രാധാകൃഷ്ണൻ, കണ്ണൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഇൻസ്‌പെക്ടറും ഡൽഹി സ്വദേശിയുമായ രാഹുൽ പണ്ഡിറ്റ് എന്നിവർക്കെതിരെയാണ് കൊച്ചി കസ്റ്റംസ് കമ്മീഷണർ (പ്രിവന്റേറ്റീവ്) സുമിത് കുമാർ നടപടി സ്വീകരിച്ചത്. 2019 മെയ് 13ന് തിരുവനന്തപുരം വിമാനത്താവളം വഴി 8.17 കോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വർണം കടത്തിയ സംഭവത്തിൽ രാധാകൃഷ്ണനെതിരെ ഡയറക്ടർ ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) കേസെടുത്തിരുന്നു

വിദേശ രാജ്യങ്ങളിൽ നിന്നെത്തിക്കുന്ന സ്വർണം പരിശോധന കൂടാതെ പുറത്തെത്തിക്കാൻ കള്ളക്കടത്ത് തടയാനുള്ള പ്രിവന്റീവ് യൂനിറ്റിന്റെ ഇൻചാർജായിരുന്ന ഇയാൾ സഹായിക്കുകയായിരുന്നു. തിരുവനന്തപുരത്തെ സെൻട്രൽ എക്‌സൈസ് കേഡർ ഉദ്യോഗസ്ഥനായ രാധാകൃഷ്ണൻ കസ്റ്റംസിലെ പതിനൊന്ന് സൂപ്രണ്ടുമാരിൽ സീനിയറായിരുന്നു. നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് ഇദ്ദേഹം. 2019 ഓഗസ്റ്റ് 19ന് കണ്ണൂർ വിമാനത്താവളം വഴി ഏകദേശം 4.5 കോടി രൂപ വിലമതിക്കുന്ന 15 കിലോയോളം സ്വർണം കടത്തിയ കേസിലാണ് രാഹുൽ പണ്ഡിറ്റ് പ്രതിചേർക്കപ്പെട്ടത്.

ഇയാൾക്കൊപ്പം മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരും പിടിയിലായിരുന്നു. കോഫെപോസ ചുമത്തപ്പെട്ടെങ്കിലും നിലവിൽ ഇയാൾ ഒളിവിലാണ്. ഈ കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ല. 1965ലെ സെൻട്രൽ സിവിൽ സർവീസസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ആൻഡ് അപ്പീൽ) 19ാം റൂൾ പ്രകാരമാണ് ഇരുവരെയും സർവീസിൽ നിന്ന് നീക്കം ചെയ്തതെന്ന് കസ്റ്റംസ് കമ്മീഷണർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP